തനി പകർപ്പ് തന്നെ, അരവിന്ദ് സ്വാമിയുടെ എംജിആർ ലുക്കിനെ വാനോളം പുകഴ്ത്തി ആരാധകർ

വെള്ളി, 17 ജനുവരി 2020 (13:39 IST)
മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിത കഥ പറയുന്ന തലൈവി എന്ന സിനിമയുടെ ടീസർ പുറത്തുവന്നുകഴിഞ്ഞു. ചിത്രത്തിൽ ജയലളിതയായി വേഷമിടുന്നത് ബൊളിവുഡ് തരം കങ്കണ റണോട്ട് ആണ്, കങ്കണയുടെ ക്യാരക്ടർ ലുക്ക് നേരത്തെ തന്നെ ചർച്ചയാവുകയും ചെയ്തു. എന്നാൽ ചിത്രത്തിൽ എംജിആറിന്റെ ലുക്കാണ് ഇപ്പോൾ ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്. 
 
അരവിന്ദ് സ്വമിയാണ് സിനിമയിൽ എംജിആറായി വേഷമിടുന്നത്. എംജി ആറിന്റെ തനി പകർപ്പ് എന്നാണ് ചിത്രത്തിൽ അരവിന്ദ് സ്വാമിയുടെ എംജിആർ ലുക്ക് കണ്ട് ആരാധകരുടെ കമന്റ്. മികച്ച അഭിനയതാവയിരിക്കണം, തമിഴ് തെലുങ്ക് ഹിന്ദി തുടങ്ങിയ ഭാഷകൾ നന്നായി കൈകാര്യം ചെയ്യാൻ സാധിക്കനം എന്നിവയായിരുന്നു എംജിആർ ആകാൻ ഏത് താരം വേണം എന്നതിന്റെ മാനദണ്ഡം. ഒടുവിൽ അണിയറ പ്രവർത്തകരുടെ തിരഞ്ഞെടുപ്പ് മികച്ചതാണ് എന്ന് അരാധകർ തന്നെ സാക്ഷ്യപ്പെടുത്തിരിക്കുന്നു.  
 
എ എൽ വിജയ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ബാഹുബലിക്കും മണികർണികയ്ക്കും വേണ്ടി തിരക്കഥ ഒരുക്കിയ കെ അർ വിജയേന്ദ്ര പ്രസാദ് ആണ് തലൈവിക്കും തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജിവി പ്രകാശം ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നു. വിബ്രി മീഡിയയുടെ ബാനറിൽ വിഷ്ണു വരദനാണ് ചിത്രം നിർമ്മിക്കുന്നത്.

Here is my first look as Puratchi Thaliavar, Makkal Thilagam MGR in #Thalaivi . A teaser follows at 10.30 am today. Hope u like it

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍