സിനിമകളും ടെലിവിഷൻ ഷോകളും കണ്ട് ഹാപ്പിയായി യാത്ര ചെയ്യാം, എന്‍റര്‍‌ടെയ്‌ന്‍‌മെന്‍റ് ആപ്പുമായി ഇന്ത്യൻ റെയിൽ‌വേ !

വെള്ളി, 17 ജനുവരി 2020 (10:17 IST)
ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും കണ്ടന്റ് ഓൺ ഡിമാൻഡ് എന്റെർടെയിൻമെന്റ് സേവനം നൽകാൻ ഇന്ത്യൻ റെയിൽവേ. ഇത്തിനായി പ്രത്യേക എന്റെർടെയിന്മെന്റ് ആപ്പ് ആണ് ഇന്ത്യൻ റെയിൽവേ ഒരുക്കുന്നത്. റെയിൽടെലുമായും, സി എന്റെർടെയിന്മെന്റ്സിന്റെ അനുബന്ധ സ്ഥാപനമായ മാർഗോ നെറ്റ്‌വർക്കുമായി സഹകരിച്ചാണ് ഈ സേവനം നടപ്പിലാക്കുന്നത്.
 
2022ഓടെ പദ്ധതി ആരംഭിക്കാനാണ് ഇന്ത്യൻ റെയിൽവേ ലക്ഷ്യം വക്കുന്നത്. സൗജന്യമായും സബ്സ്‌ക്രൈബ് ചെയ്തും കാണാവുന്ന പരിപാടികളും സിനിമകളും ആപ്പിലുണ്ടാകും. സിനികളും ഷോകളും വിദ്യാഭ്യാസ പരിപാടികളും ഉൾപ്പടെ ആപ്പ് വഴി ആസ്വദിക്കാനാകും. ടിക്കറ്റ് ബുക്കിങ് ഉൾപ്പടെയുള്ള സംവിധാനങ്ങളും പിന്നീട് ഈ ആപ്പിൽ ലഭ്യമാക്കും. 
 
എല്ലാ പ്രീമിയം, മെയിൽ എക്സ്‌പ്രെസ് ടെയ്നുകളിലും സംവിധാനം ലഭ്യമാകും. വൈഫൈ സംവിധാനം ഉള്ള രാജ്യത്തെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും ഈ സേവനം ലഭ്യമായിരിക്കും. യാത്രക്കാരുടെ യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിനും മറ്റു വരുമാനമാർഗങ്ങൾ കണ്ടെത്തുന്നതിന്റെയും ഭാഗമായാണ് പുതിയ പദ്ധതി.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍