അതി ഭീകരന്‍മാരായ ആര്‍ട്ടിസ്റ്റുകള്‍...മഞ്ഞുമ്മല്‍ ബോയ്‌സില്‍ നിങ്ങള്‍ കാണാത്ത കലാപ്രവര്‍ത്തകര്‍, പരിചയപ്പെടുത്തി ആര്‍ട്ട് ഡയറക്ടര്‍ അജയന്‍ ചാലിശ്ശേരി

കെ ആര്‍ അനൂപ്

ബുധന്‍, 27 മാര്‍ച്ച് 2024 (11:31 IST)
Manjummel Boys
ഒരു സിനിമ പുറത്തിറങ്ങുമ്പോള്‍ അതിന്റെ പിന്നാമ്പുറത്ത് പ്രവര്‍ത്തിച്ചവരെ അധികം ആര്‍ക്കും അറിയില്ല. മഞ്ഞുമ്മല്‍ ബോയ്‌സില്‍ തനിക്കൊപ്പം പ്രവര്‍ത്തിച്ച ആര്‍ട്ടിസ്റ്റുകളെയും കലാപ്രവര്‍ത്തകരെയും പരിചയപ്പെടുത്തുകയാണ് ആര്‍ട്ട് ഡയറക്ടര്‍ അജയന്‍ ചാലിശ്ശേരി. 
 
അജയന്‍ ചാലിശ്ശേരിയുടെ വാക്കുകളിലേക്ക് 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ajayan Chalissery (@ajayanchalissery)

'മഞ്ഞുമ്മല്‍ ബോയ്‌സില്‍ എനിക്കൊപ്പം പ്രവര്‍ത്തിച്ച അതി ഭീകരന്‍മാരായ ആര്‍ട്ടിസ്റ്റുകളെയും കലാപ്രവര്‍ത്തകരെയും ഞാന്‍ നിങ്ങള്‍ക്ക് മുമ്പില്‍ പരിചയപ്പെടുത്തുന്നു.ഞാന്‍ ചിന്തിക്കുന്നതും കാണുന്നതും ഇവരൊക്കെയാണ് ജീവന്‍ വെച്ചു തരുന്നത്. ഈ ഓരോ ആളുകളും എനിക്ക് പ്രിയപ്പെട്ടവരാണ്.
കൊടും തണുപ്പിലും, മഞ്ഞിലും, മഴയിലും, വെയിലിലും, നിങ്ങളുടെ ഓരോരുത്തരുടേയും അര്‍പ്പണത്തിന്, സേവനത്തിനു ഞാനെന്റെ ഹൃദയത്തില്‍ നിന്നുള്ള നന്ദിയും സ്‌നേഹവും അറിയിക്കുന്നു.
 
പ്രിയപ്പെട്ട സജിയേട്ടന്‍, സുധീര്‍, ഷിബിന്‍,ഡിയോണ്‍,അനില്‍ വെന്‍പകല്‍, മഹേഷ്, ദിഷില്‍, നിഷാദ്, വിഷ്ണു, അരുണ്‍, വിനീഷ്, സജു,ഹരിയേട്ടന്‍,വിനോദ്,അനീഷ് അര്‍ത്തുങ്കല്‍,ഗിരീഷ്, മുകേഷ്, പ്രകാശ്, കെ.ആര്‍, നിതിന്‍.കെ പി, സുനില്‍,സനല്‍, രഞ്ജു,ലാല്‍ജിത്,തിലകേട്ടന്‍,വികാസ്,സുര, അനീഷ് മറ്റത്തില്‍, അജ്മല്‍, അനീഷ് പൂപ്പി,ഷൈജു,കുഞ്ഞാപ്പു,ജയേട്ടന്‍, വിവേക്, സുമേഷ്,ജഷീര്‍,ബിജുക്വാളിസ്,മറ്റു ഒപ്പമുള്ള സഹപ്രവര്‍ത്തകരെയും, പേരറിയാത്ത അനേകം അതിഥി തൊഴിലാളികള്‍ക്കും ടണ്‍ സ്‌നേഹം',-അജയന്‍ ചാലിശ്ശേരി കുറിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍