'എനിക്ക് നിന്നെ കല്ല്യാണം കഴിക്കണം'; അര്‍ച്ചന കവിയോട് ആരാധകന്‍, മറുപടി നല്‍കി താരം

Webdunia
ചൊവ്വ, 11 ജനുവരി 2022 (09:01 IST)
ലാല്‍ ജോസ് ചിത്രം 'നീലത്താമര'യിലൂടെ മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട നടിയാണ് അര്‍ച്ചന കവി. സാമൂഹ്യമാധ്യമങ്ങളിലും താരം സജീവമാണ്. തന്റെ വ്യക്തി ജീവിതത്തില്‍ ഏറെ മോശം സാഹചര്യങ്ങളിലൂടെ താന്‍ കടന്നുപോയതിനെ കുറിച്ച് അര്‍ച്ചന പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. വിവാഹമോചനത്തിനു ശേഷം താന്‍ അനുഭവിച്ച മാനസിക ബുദ്ധിമുട്ടുകളെ കുറിച്ചും താരം വെളിപ്പെടുത്തിയിരുന്നു. അര്‍ച്ചനയുടെ രണ്ടാം വിവാഹത്തെ കുറിച്ച് നേരത്തെ പല ഗോസിപ്പുകളും പ്രചരിച്ചിരുന്നു. ഇപ്പോള്‍ ഇതാ തന്നെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞ ആരാധകന് കിടിലന്‍ മറുപടി നല്‍കിയിരിക്കുകയാണ് താരം. 
 
എനിക്ക് നിന്നെ വിവാഹം കഴിക്കണം എന്ന് ആഗ്രഹമുണ്ട് എന്നായിരുന്നനു ഒരാള്‍ അര്‍ച്ചനയോട് ഇന്‍സ്റ്റഗ്രാം സംവാദത്തിനിടെ പറഞ്ഞത്. 'എനിക്ക് എന്നെ തന്നെ വിവാഹം കഴിക്കാന്‍ ആണ് ആഗ്രഹം' എന്നായിരുന്നു അര്‍ച്ചന നല്‍കിയ മറുപടി. ഇനിയൊരു വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടോ എന്നുള്ള ചോദ്യങ്ങള്‍ക്കെല്ലാമുള്ള ഉത്തരമായിരുന്നു നടി ഇതിലൂടെ നല്‍കിയത്. 
 
2015 ല്‍ വിവാഹിതയായതോടെ അഭിനയത്തില്‍ നിന്നും വിട്ട് നില്‍ക്കുകയായിരുന്നു അര്‍ച്ചന. സ്റ്റാന്‍ഡപ് കൊമേഡിയനായ അബീഷ് മാത്യുവിനെ ആയിരുന്നു അര്‍ച്ചന വിവാഹം കഴിച്ചത്. 2016 ല്‍ വിവാഹിതരായ ഇരുവരും നാല് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം 2021 ല്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article