ചേട്ടന് എക്സ്ട്രീം ദേഷ്യമാണ്, പക്ഷേ ആദ്യം മിണ്ടുന്നതും ചേട്ടനാകും: റോബിനെ പറ്റി ആരതിപൊടി

വ്യാഴം, 23 മാര്‍ച്ച് 2023 (17:06 IST)
സമീപകാലത്തായി വലിയ ആരോപണങ്ങളാണ് മുൻ ബിഗ്ബോസ് താരമായ ഡോക്ടർ റോബിൻ രാധാകൃഷ്ണനെ പറ്റി ഉയരുന്നത്. ഉദ്ഘാടന ചടങ്ങുകളിലും മറ്റ് പരിപാടികളിലും റോബിൻ അലറി വിളിക്കുന്നതിനെതിരെയാണ് വിമർശനങ്ങളിൽ അധികവും. പണ്ട് പിന്തുണച്ചിരുന്നവരിൽ പലരും റോബിനെതിരെ വിമർശനങ്ങൾ തൊടുക്കുന്നുണ്ട്. ഇതിനിടെ റോബിൻ്റെ ദേഷ്യത്തെ പറ്റി ആരതി പൊടി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
 
ഞങ്ങൾ തമ്മിൽ അടിയെല്ലാം ഉണ്ടാകാറുണ്ട്. അതെല്ലാം ഒരു ദിവസത്തിൽ കൂടുതൽ നിൽക്കാറില്ല. റോബിന് ദേഷ്യം എക്സ്ട്രീം ആയിരിക്കും. എന്നാൽ അര മണിക്കൂർ കഴിയുമ്പോൾ ഡോക്ടർ തന്നെ വന്ന് അതെല്ലാം സോൾവ് ചെയ്യുമെന്ന് ആരതി പറയുന്നു. ചെറിയ കാര്യങ്ങൾക്കാണ് അടിയുണ്ടാകുക. ആദ്യം കോമ്പ്രമൈസ് ചെയ്യാൻ റോബിൻ തന്നെയെത്തും. അത് അങ്ങനെ തന്നെ വരുമെന്ന് എനിക്കറിയാം അതിനാലാണ് ധൈര്യത്തിൽ വഴക്കുണ്ടാക്കുന്നത്. അടിയുണ്ടാക്കുമ്പോൾ അതിൻ്റെ എക്സ്ട്രീം ആയിരിക്കും ഒരു മണിക്കൂർ കഴിയുമ്പോൾ ചിരിച്ചുകൊണ്ട് വരും അപ്പോൾ നമ്മളാണോ അടികൂടിയതെന്ന് തോന്നും.ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ആരതി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍