'അരണ്‍മനൈ 4' ഹിറ്റിലേക്കോ ? ഇത് സുന്ദര്‍.സിയുടെ തിരിച്ചുവരവെന്ന് ആരാധകര്‍, ആദ്യ പ്രതികരണങ്ങള്‍ പുറത്ത്

കെ ആര്‍ അനൂപ്
വെള്ളി, 3 മെയ് 2024 (12:19 IST)
Aranmanai 4
തമിഴ് സിനിമ പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന അരണ്‍മനൈ നാല് ഇന്ന് തിയേറ്ററുകളില്‍ എത്തി. സിനിമയ്ക്ക് ഗംഭീര സ്വീകരണം തന്നെ പ്രേക്ഷകര്‍ നല്‍കി. ആദ്യ ഷൗക്കള്‍ കഴിഞ്ഞതോടെ പോസിറ്റീവ് റിവ്യൂകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു.ഈ സിനിമ സുന്ദര്‍.സിയുടെ തിരിച്ചുവരവ് കൂടിയാണെന്നാണ് ആരാധകര്‍ പറയുന്നത്.
 
ആദ്യ പകുതി പ്രേക്ഷകരെ പിടിച്ചിരുത്തി.കോമഡി സീക്വന്‍സുകളേക്കാള്‍ ഹൊറര്‍ ഘടകങ്ങള്‍ക്കാണ് സുന്ദര്‍ സി പ്രാധാന്യം നല്‍കിയിരിക്കുന്നത്.അതേസമയം സിനിമയുടെ അവസാന 40 മിനിറ്റ് പ്രേക്ഷകരെ പേടിപ്പിക്കുന്നു എന്നും പറയുന്നു.ഹിപ്ഹോപ്പ് തമിഴ ആദി ബാക്ക്ഗ്രൗണ്ട് സ്‌കോറിലൂടെ ആരാധകരെ ആകര്‍ഷിച്ചു. തമന്നയുടെ പ്രകടനവും പ്രേക്ഷകരെ ആകര്‍ഷിച്ചു.
 
 
   മുന്‍ ചിത്രങ്ങള്‍ സംവിധാനം ചെയ്ത നടന്‍ സുന്ദര്‍ സി തന്നെയാണ് അരണ്‍മനൈ നാലാം ഭാഗവും ഒരുക്കിയിരിക്കുന്നത്.തമന്നയും റാഷി ഖന്നയുമാണ് നായികമാരായി എത്തുന്നത്. ഹൊറര്‍ കോമഡി വിഭാഗത്തില്‍ പെടുന്ന സിനിമയില്‍ മാളികപ്പുറം നടി ദേവനന്ദയും അഭിനയിക്കുന്നുണ്ട്. ദേവനന്ദയുടെ ആദ്യ തമിഴ് സിനിമ കൂടിയാണിത്.
<

#Aranmanai4 - Excellent 1st Half, Followed by Decent 2nd Half, More Horror With Less Comedy Scenes, @hiphoptamizha BG Good, Achachoo & Amman Song ????, This Movie Will surely connect family audience, After Long Gap BLOCKBUSTER Coming up From Kwood????

Overall- SundarC Is Back 3.5/5

— Trendsetter Bala (@trendsetterbala) May 2, 2024 >
യോഗി ബാബു, വിടിവി ഗണേഷ്, ദില്ലി ഗണേഷ്, കോവൈ സരള തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.സുന്ദര്‍ സി തന്നെയാണ് ആരണ്‍മനൈ 4ന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്.
<

Positive reviews for #Aranmanai4 !!!

Commercial fun and entertaining - 3.5 / 5

Aranmanai > Aranmanai 4 > Aranmanai 2 > Aranmanai 3 #SundarC Comeback after years !!! Achacho song at post credits...Best among the Aranmanai franchise !! #Aranmanai4pic.twitter.com/F3RFDPbthN

— Explore Cinema (@explore_cinema_) May 2, 2024 >
ഹിപ്ഹോപ്പ് തമിഴയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഇ കൃഷ്ണമൂര്‍ത്തി ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് ഫെന്നി ഒലിവര്‍, കലാസംവിധാനം ഗുരുരാജ്, നൃത്തസംവിധാനം ബൃന്ദ മാസ്റ്റര്‍ എന്നിവരും നിര്‍വഹിക്കുന്നു. 
 
അരണ്‍മനൈ രണ്ടും മൂന്നും ഭാഗങ്ങള്‍ ഒരുക്കിയ സുന്ദറിന്റെ ഭാര്യയും നടിയുമായ ഖുശ്ബുവാണ് നാലാം ഭാഗം നിര്‍മ്മിച്ചിരിക്കുന്നത്.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article