തമിഴ്‌നാട്ടിൽ നടനും സംവിധായകനുമായ പ്രഭുദേവയ്‌ക്കെതിരെ പ്രതിഷേധം. കഴിഞ്ഞദിവസം ലോക റെക്കോർഡ് ലക്ഷ്യമിട്ട് ചെന്നൈയിൽ സംഗീത നൃത്ത പരിപാടി സംഘടിപ്പിച്ചിരുന്നു. എന്നാൽ കൊടുംചൂടുകളിൽ കുട്ടികൾ ഉൾപ്പെടെ ആയിരത്തോളം നൽത്തകരെ ഉൾക്കൊള്ളിച്ചുകൊണ്ട് നടത്താനിരുന്ന പരിപാടി അലങ്കോലമായി. നടൻ എത്താൻ വൈകിയതോടെ ചൂടുകാരണം കുട്ടികളിൽ പലരും തളർന്നുവീണു. ഇതോടെ തമിഴ്‌നാട്ടിൽ പ്രഭുദേവയ്‌ക്കെതിരെ പ്രതിഷേധവും ഉയർന്നു.
പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ കുട്ടികളെ രാവിലെ മുതൽ തന്നെ സംഘാടകർ വരി നിർത്തി. എന്നാൽ പ്രഭുദേവ എത്താത്തതിനാൽ പല കുട്ടികളും കനത്ത ചൂടിൽ തളർന്നു വീണു. തുടർന്നുള്ള അന്വേഷണത്തിലാണ് പ്രഭുദേവ ചെന്നൈയിൽ ഇല്ലെന്നും അദ്ദേഹം ഹൈദരാബാദ് ചിത്രീകരണത്തിൽ ആണെന്നും ആളുകൾ അറിഞ്ഞത്. ഇതോടെ പരിപാടി കുളമായി. പേരിന് നൃത്ത പരിപാടി സംഘടിപ്പിച്ച പിരിയുകയായിരുന്നു പിന്നീട് സംഘാടകർ ചെയ്തത്. തുടർന്ന് പ്രഭുദേവ വീഡിയോയിലൂടെ മാപ്പ് പറഞ്ഞു.