തെലുങ്ക് യുവ നടിമാരില്‍ ശ്രദ്ധേയയാണ് ശ്രീലീല. വലിയ അവസരങ്ങള്‍ നടിയെ തേടി വരാറുണ്ട്. 2023ല്‍ തന്നെ നന്ദമുറി ബാലകൃഷ്ണ, പഞ്ജ വൈഷ്ണവ് തേജ്, നിതിന്‍ തുടങ്ങിയവരുടെ നായികയായി വേഷമിട്ടു. മഹേഷ് ബാബുവിന്റെ ഗുണ്ടൂര്‍ കാരത്തിലെ നായികാവേഷവും കൂടി ലഭിച്ചതോടെ കരിയറിലെ ഉയര്‍ന്ന സമയത്തിലൂടെയാണ് താരം കടന്നുപോകുന്നത്. പാന്‍ ഇന്ത്യന്‍ ലെവലില്‍ സ്വീകാര്യതയുള്ള ശ്രീലീലയെ തേടി തമിഴില്‍ നിന്നും അവസരങ്ങള്‍ എത്താറുണ്ട്. ഒടുവില്‍ വിജയ് നായകനായി എത്തുന്ന ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈമിലേക്കാണ് ശ്രീലീലയ്ക്ക് ക്ഷണം ലഭിച്ച എങ്കിലും നടി വേണ്ടെന്നുവച്ചു.