വിജയുടെ മകന് പിറന്നാള്‍ ആശംസകളുമായി എആര്‍ റഹ്‌മാന്റെ മകന്‍ അമീന്‍

കെ ആര്‍ അനൂപ്
ബുധന്‍, 26 ജൂലൈ 2023 (15:06 IST)
നടന്‍ വിജയ്യുടെയും സംഗീതയുടെയും മകന്‍ സഞ്ജയ് ഇപ്പോള്‍ അമേരിക്കയില്‍ ഫിലിം മേക്കിംഗ് പഠിക്കുകയാണെന്നാണ് വിവരം. കുട്ടിതാരം വൈകാതെ തന്നെ തമിഴ് സിനിമയിലേക്ക് എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.സംഗീതസംവിധായകന്‍ എആര്‍ റഹ്‌മാന്റെ മകന്‍ എആര്‍ അമീന്‍, വിജയ്യുടെ മകന്‍ സഞ്ജയ്ക്ക് ജന്മദിനാശംസ നേര്‍ന്നു.
 
ഇന്നലെ അധികം ആരും കാണാത്ത ചിത്രം പങ്കുവെച്ചു കൊണ്ടാണ് അമീന്‍ സുഹൃത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.ഓഗസ്റ്റ് 26നാണ് സഞ്ജയ് തന്റെ ജന്മദിനം ആഘോഷിക്കുന്നത് എന്നാണ് വിവരം.
 
'ഹാപ്പി ബര്‍ത്ത്ഡേ സഞ്ജയ്, നല്ലൊരു വര്‍ഷത്തിനായി ദൈവം അനുഗ്രഹിക്കട്ടെ),' -ആലിംഗനവും ഹൃദയ ഇമോജികളും കുറിച്ചുകൊണ്ടാണ് അമീന്‍ ആശംസ നേര്‍ന്നത്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article