ഇന്ന് ജന്മദിനം, അപര്‍ണ ബാലമുരളിയുടെ പ്രായം എത്രയെന്ന് അറിയാമോ?

കെ ആര്‍ അനൂപ്
തിങ്കള്‍, 11 സെപ്‌റ്റംബര്‍ 2023 (10:09 IST)
മലയാളികളുടെ പ്രിയ താരം അപര്‍ണ ബാലമുരളി ഇന്ന് ജന്മദിനം ആഘോഷിക്കുകയാണ്. രാവിലെ മുതലേ ആരാധകരും നടിയുടെ അടുത്ത സുഹൃത്തുക്കളും ആശംസകള്‍ നേരുന്നു. 11 സെപ്റ്റംബര്‍ 1995ന് ജനിച്ച താരത്തിന് 28 വയസ്സാണ് പ്രായം.
ലാലു അലക്‌സ് ,ദീപക് പറമ്പോള്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ഇമ്പത്തിലൂടെ അപര്‍ണ ബാലമുരളി ഗായികയാകുന്നു.'ബ്രോ ഡാഡി' എന്ന ചിത്രത്തിനു ശേഷം ലാലു അലക്‌സ് പ്രധാന വേഷത്തില്‍ എത്തുന്ന സിനിമ കൂടിയാണിത്.
ഫഹദ് ഫാസിലിന്റെ ധൂമം എന്ന സിനിമയിലാണ് നടിയെ ഒടുവില്‍ കണ്ടത്.2018ലെ വെള്ളപ്പൊക്കത്തിന്റെ നാശത്തെ നേരിട്ട ധീരരായ കേരളത്തിലെ ജനങ്ങളുടെ കഥ പറഞ്ഞ 2018 എന്ന സിനിമയിലും താരം തിളങ്ങി.ഉണ്ണി മുകുന്ദനും അപര്‍ണ ബാലമുരളിയും ഒന്നിക്കുന്ന 'മിണ്ടിയും പറഞ്ഞും' ഒരുങ്ങുകയാണ്.
 അപര്‍ണ ബാലമുരളിക്കും തമിഴ് സിനിമ ലോകത്ത് ആരാധകര്‍ ഏറെയാണ്.'8 തോട്ടൈകള്‍'ആദ്യ കോളിവുഡ് ചിത്രം.2021ല്‍ സൂര്യയ്‌ക്കൊപ്പം നായികയായ 'സുരറൈ പൊട്ര്'മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നടിക്ക് നേടിക്കൊടുത്തു.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article