പ്രായം 30 കഴിഞ്ഞോ? നടി അനുശ്രീക്ക് ഇന്ന് പിറന്നാള്‍ മധുരം

തിങ്കള്‍, 24 ഒക്‌ടോബര്‍ 2022 (11:10 IST)
വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് അനുശ്രീ. താരത്തിന്റെ ജന്മദിനമാണ് ഇന്ന്. 1990 ഒക്ടോബര്‍ 24 നാണ് അനുശ്രീയുടെ ജനനം. താരത്തിനു ഇപ്പോള്‍ 32 വയസ്സായി. 
 
മലയാളി തനിമയുള്ള കഥാപാത്രങ്ങളിലൂടെ ആരാധകരുടെ പ്രിയപ്പെട്ട താരമായ അഭിനേത്രിയാണ് അനുശ്രീ. സിനിമയില്‍ നാടന്‍ വേഷങ്ങളാണ് കൂടുതല്‍ ചെയ്തിട്ടുള്ളതെങ്കിലും അനുശ്രീ യഥാര്‍ത്ഥത്തില്‍ വളരെ മോഡേണ്‍ ആണ്. 
 
2012 ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെയാണ് അനുശ്രീയുടെ അരങ്ങേറ്റം. റെഡ് വൈന്‍, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, വെടിവഴിപാട്, ഇതിഹാസ, സെക്കന്റ്‌സ്, ചന്ദ്രേട്ടന്‍ എവിടെയാ, മഹേഷിന്റെ പ്രതികാരം, ഒപ്പം, കൊച്ചാവാ പൗലോ അയ്യപ്പ കൊയ്‌ലോ, മധുരരാജ, പ്രതി പൂവന്‍കോഴി, 12th മാന്‍ എന്നിവയാണ് അനുശ്രീയുടെ ശ്രദ്ധേയമായ ചിത്രങ്ങള്‍. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍