മൂന്നാം തവണയും 100 കോടി നേടുമോ ? ശിവ കാര്‍ത്തികേയന്റെ 'പ്രിന്‍സ്' ആദ്യദിന കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്

ശനി, 22 ഒക്‌ടോബര്‍ 2022 (12:50 IST)
തുടര്‍ച്ചയായി രണ്ട് ചിത്രങ്ങള്‍ 100 കോടി ക്ലബ്ബില്‍ കയറിയ പ്രതീക്ഷയോടെയാണ് ശിവകാര്‍ത്തികേയന്റെ 'പ്രിന്‍സ്'കഴിഞ്ഞദിവസം തിയേറ്ററുകളില്‍ എത്തിയത്.അനുദീപ് കെ വി സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണങ്ങള്‍ നേടാനായില്ലെങ്കിലും നല്ലൊരു ഓപ്പണിംഗ് ആണ് ലഭിച്ചിരിക്കുന്നത്.
 
കോമഡിക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് ഒരുക്കിയ പ്രിന്‍സ് ആദ്യദിനം 7.03 കോടി രൂപയാണ് നേടിയത്. ഇത് തമിഴ്‌നാട്ടില്‍ നിന്നുള്ള കണക്ക് മാത്രമാണ്.
രണ്ട് മണിക്കൂറും 23 മിനിറ്റും ദൈര്‍ഘ്യമുള്ള സിനിമയ്ക്ക് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍