ആദ്യ കാഴ്‌ചയിൽ തന്നെ പ്രണയം തോന്നി: മനസ്സുതുറന്ന് അനു സിത്താര

Webdunia
ശനി, 1 ഡിസം‌ബര്‍ 2018 (16:59 IST)
തനിക്ക് ആദ്യ കാഴ്‌ചയിൽ തന്നെ പ്രണയം തോന്നിയിട്ടുണ്ടെന്ന് നടി അനുസിത്താര. എന്നാൽ അത് ആരോടാണെന്നാണ് ആരാധകരുടെ സംശയം. സിനിമാ നടന്മാരാടാണോ എന്നാണ് ആരാധകർ അദ്യം ചിന്തിക്കുന്നത്. എന്നാൽ അങ്ങനെയല്ലെന്ന് അനു സിത്താര പറയുന്നു.
 
ഭര്‍ത്താവ് വിഷ്ണുവേട്ടനോടാണ് ആദ്യ കാഴ്‌ചയിൽ തന്നെ പ്രണയം തോന്നിയതെന്നും അനു പറയുന്നു. ഇഷ്ടപ്പെടാത്ത സിനിമകളെ പുകഴ്ത്തിപ്പറഞ്ഞിട്ടുണ്ടെന്നും അനു സിത്താര പറയുന്നു. ചില സന്ദര്‍ഭങ്ങളില്‍ ഇങ്ങനെ സംഭവിച്ചിട്ടുണ്ട്.
 
അഭിനയിച്ച സിനിമകളെക്കുറിച്ച്‌ കുറ്റബോധം തോന്നിയിട്ടില്ലെന്നും അതെല്ലാം തനിക്ക് വന്ന അവസരങ്ങളായി കാണുന്നുവെന്നും ഈ കടുത്ത മമ്മൂട്ടി ഫാൻ പറയുന്നു. അഭിമുഖങ്ങളില്‍ ചിലപ്പോള്‍ നുണപറയേണ്ടി വരാറുണ്ടെന്നും അനു പറയുന്നു. 
 
ഇതുവരെ സിനിമകളൊന്നും കണ്ട് ഉറങ്ങേണ്ടി വന്നിട്ടില്ല. ചെറുപ്പത്തില്‍ ടൂത്ത് ബ്രഷ് മാറി ഉപയോഗിച്ചിട്ടുണ്ടെന്നും അനു പറയുന്നു. അത് അനുജത്തിയുടെ ടൂത്ത് ബ്രഷായിരുന്നുവെന്നും നടി അനുസിതാര പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article