‘ഞാനുണ്ടാകും ഇച്ചാക്കയെ കാണാൻ’- മമ്മൂട്ടിക്കയുടെ സ്വന്തം ലാൽ പറയുന്നു

Webdunia
ശനി, 1 ഡിസം‌ബര്‍ 2018 (16:27 IST)
നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിലെ മെഗാസ്റ്റാർ മമ്മൂട്ടി തമിഴിലേക്ക് തിരിച്ച് വന്ന സിനിമയാണ് പേരൻപ്. ചിത്രത്തെ കുറിച്ച് വളരെ നല്ല അഭിപ്രായമാണ് ലഭിക്കുന്നത്. രജനികാന്ത് പേരൻപ് കണ്ടു എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ, റിലീസിന്റെ ആദ്യ ദിനം തന്നെ പേരൻപ് കാണുമെന്ന് മോഹൻലാൽ അറിയിച്ചതായി റിപ്പോർട്ട്. 
 
പേരന്‍പ് തിയ്യേറ്ററുകളിലെത്തുമ്പോള്‍ അതുകാണാന്‍ ആദ്യ ദിവസം തന്നെ താനുണ്ടാകുമെന്നാണ് ലാലേട്ടന്‍ പറഞ്ഞിരിക്കുന്നത്. ഇച്ചാക്കയുടെ മാസ്മരിക പ്രകടനം കാണാന്‍ താന്‍ തിയേറ്ററില്‍ തന്നെയുണ്ടാകുമെന്ന് ഒരു ഓണ്‍ലൈന്‍ മാധ്യമവുമായുള്ള അഭിമുഖത്തില്‍ താരം വ്യക്തമാക്കി. മമ്മൂട്ടിയുടെ സ്വന്തം ലാൽ.  
 
ഇതിനകം മികച്ച നിരൂപക പ്രശംസകള്‍ നേടിയെടുക്കാനായ ചിത്രത്തിന്റെ തിയ്യേറ്റര്‍ റിലീസിനായി ആകാംക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്. അതേസമയം, ഒടിയനാണ് മോഹൻലാലിന്റെ റിലീസ് കാത്തിരിക്കുന്ന ചിത്രം.

അനുബന്ധ വാര്‍ത്തകള്‍

Next Article