‘അനു ഒരു പക്കാ മമ്മൂക്ക ഫാൻ ആണ്‘- അപർണ ബാലമുരളി പറയുന്നു

ചൊവ്വ, 30 ഒക്‌ടോബര്‍ 2018 (09:14 IST)
മമ്മൂട്ടി, മോഹൻലാൽ എന്നീ ബിഗ് എം‌സിന്റെ ആരാധകർ അല്ലാത്ത നടീ നടന്മാർ മലയാളത്തിൽ ഉണ്ടോയെന്ന് തന്നെ സംശയമാണ്. ഇഷ്ടതാരങ്ങൾക്ക് വേണ്ടി എന്തും ചെയ്യുന്ന ആരാധക്കൂട്ടം നമുക്ക് ചുറ്റിനും ഉണ്ട്. മലയാള സിനിമയിലെ മമ്മൂട്ടിയുടെ ഏറ്റവും വലിയ ആരാധിക ആരാണെന്ന് ചോദിച്ചാൽ അനു സിത്താരയെന്നാണ് ഉത്തരം. പറയുന്നത് യുവനടിമാരിൽ ഒരാളായ അപർണ ബാലമുരളി ആണ്. 
 
അപര്‍ണ്ണ ബാലമുരളിയും അനു സിത്താരയും പങ്കെടുത്ത നക്ഷത്രത്തിളക്കം എപ്പിസോഡിന്റ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. ഈ പരിപാടിയിൽ ആരാധന തോന്നിയ ഇഷ്ടതാരത്തിന് ഒരു ലൌവ് ലെറ്റർ എഴുതാൻ അവതാരിക ആവശ്യപ്പെട്ടപ്പോൾ അനു സിത്താര എഴുതിയത് മമ്മൂക്കയ്ക്ക് ആയിരുന്നു. ഒരു ഇമാജിനേഷൻ ലെറ്റർ ആയിരുന്നു അത് എന്ന് നടി തന്നെ പറയുന്നുണ്ട്.
 
‘ഒരുപാട് സ്നേഹം നിറഞ്ഞ മമ്മൂക്ക. സുഖമാണെന്ന് വിശ്വസിക്കുന്നു. ഞാൻ മമ്മൂക്കയുടെ വലിയ ഒരു ആരാധികയാണ്. ഹാപ്പി വെഡ്ഡിംഗ് എന്ന സിനിമ മമ്മൂക്ക കണ്ടെന്നറിഞ്ഞു. ഒരുപാട് സന്തോഷം തോന്നി. എന്റെ വലിയൊരു ആഗ്രഹമാണ് മമ്മൂക്കയെ നേരിട്ട് കാണണം എന്ന്. അതിന് സാധിക്കുമെന്ന് കരുതുന്നു’- എന്നായിരുന്നു അനുവിന്റെ ലെറ്റർ. ഹാപ്പി വെഡ്ഡിംഗ് എന്ന സിനിമ ചെയ്തിരിക്കുന്ന സമയത്ത് എഴുതുന്ന രീതിയിലാണ് അനു കത്തെഴുതിയത്.
 
മമ്മൂക്കയുടെ ഏറ്റവും വലിയ ആരാധികയാണ് അനുവെന്ന് അപർണയും സമ്മതിക്കുന്നുണ്ട്.‘മലയാളത്തിൽ മമ്മൂട്ടിയുടെ ഏറ്റവും വലിയ ആരാധിക ആരാണെന്ന് ചോദിച്ചാൽ ഞാൻ അനുവിന്റെ പേരാണ് പറയുക. മമ്മൂക്കാന്ന് പറഞ്ഞാൽ അനുവിന് പ്രാന്താണ്. ഒരു പക്കാ മമ്മൂക്ക ഫാൻ ആണ് അനു. അത് അവളുടെ ഫേസ്ബുക്ക് നോക്കിയാലും മനസിലാകും.’- അപർണ പറയുന്നു.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍