'അന്നും ഇന്നും മമ്മൂട്ടിക്കല്ലാതെ മറ്റൊരാൾക്കും അതുപോലെയുള്ള കഥാപാത്രങ്ങൾ ചെയ്യാൻ കഴിയില്ല'

തിങ്കള്‍, 29 ഒക്‌ടോബര്‍ 2018 (13:03 IST)
മലയാളികൾക്ക് എന്നും ഓർത്തുവയ്‌ക്കാൻ പാകത്തിന് നല്ല നല്ല സിനിമകൾ സമ്മാനിച്ച സംവിധായകനാണ് ഫാസിൽ. അതുപോലെ തന്നെ മലയാളത്തിന്റെ മെഗാസ്‌റ്റാർ മമ്മൂട്ടിയുടേയും സൂപ്പർസ്‌റ്റാർ മോഹൻലാലിന്റേയും കരിയറിൽ നിർണ്ണായകമായ പങ്ക് വഹിച്ച സംവിധായകൻ കൂടിയാണ് ഫാസിൽ.
 
അടുത്തിടെ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ ഫാസിൽ മമ്മൂട്ടിയേയും മോഹൻലാലിനേയും കുറിച്ച് പറയുകയുണ്ടായി. 'തുടക്കക്കാലത്ത് സൗണ്ട് മോഡുലേഷനിൽ മോഹൻലാൽ ഒട്ടും ശ്രദ്ധ കൊടുത്തിരുന്നില്ല. എന്നാൽ മമ്മൂട്ടി അങ്ങനെ ആയിരുന്നില്ല. സൗണ്ട്‌ മോഡുലേഷനിൽ അദ്ദേഹം ഏറെ ശ്രദ്ധ കൊടുത്തിരുന്നു.
 
പിന്നീട് കുറച്ച് കാലങ്ങൾ കഴിഞ്ഞതിന് ശേഷമമായിരുന്നു മോഹൻലാൽ ഇക്കാര്യത്തിൽ ശ്രദ്ധകൊടുത്തു തുടങ്ങിയത്. പപ്പയുടെ സ്വന്തം അപ്പൂസ്, മണിവത്തൂരിലെ ആയിരം ശിവരാത്രികൾ തുടങ്ങിയ ചിത്രങ്ങളിൽ മമ്മൂട്ടിയുടേ സൗണ്ട് മോഡുലേഷനാണ് അഭിനയത്തേക്കാൾ മികച്ചുവന്നത്. അന്നും ഇന്നും മമ്മൂട്ടിക്കല്ലാതെ മറ്റൊരാൾക്കും അതുപോലെയുള്ള കഥാപാത്രങ്ങൾ ചെയ്യാൻ കഴിയില്ല'- ഫാസിൽ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍