അനൂപ് മേനോന്റെ ആ വാക്കുകൾ തന്നെ വേദനിപ്പിച്ചു; നന്ദികേടിന് മാന്യതയുടെ ഭാഷയിൽ വിനയന്റെ ഓൾ ദി ബെസ്റ്റ്

Webdunia
തിങ്കള്‍, 13 ജൂണ്‍ 2016 (12:04 IST)
രഞ്ജിത്ത്, ലാല്‍ ജോസ് എന്നിവരുടെ പേര് മാറ്റി വച്ചാല്‍ താന്‍ മറ്റ് വലിയ സംവിധായകരുടെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടില്ലെന്ന നടൻ അനൂപ് മേനോന്റെ പരാമർശത്തിൽ വിഷമം പ്രകടിപ്പിച്ച് സംവിധായകൻ വിനയൻ. ഒരു ചാനൽ അഭിമുഖത്തിലായിരുന്നു അനൂപിന്റെ പരാമർശം. 
 
സീരിയൻ നടനായിരുന്ന അനൂപ് മേനോനെ കാട്ടുചെമ്പകം എന്ന ചിത്രത്തിലൂടെ സിനിമയുടെ ലോകത്തേക്ക് കൊണ്ടുവന്നത് വിനയൻ ആയിരുന്നു. എന്നാൽ തന്നെ സിനിമയിലേക്ക് അവതരിപ്പിച്ച വിനയന്റെ പേര് മറച്ച് വെച്ചായിരുന്നു അനൂപ് അഭിമുഖത്തിൽ സംസാരിച്ചത്. ഇതാണ് വിനയനെ വിഷമിപ്പിക്കാനുണ്ടായ കാരണം.
 
അനൂപ് മേനോന്‍ കാണിക്കുന്നതിനോട് തനിക്ക് ഒരു പിണക്കമില്ലെന്നും വിനയന്‍ പറയുന്നു. എന്ത് കണ്ടാലും അത് തുറന്ന് പറയും. അത് അവിടെ തന്നെ തീരുകയും ചെയ്യുമെന്നും വിനയൻ പറഞ്ഞു. ആദ്യ സിനിമയുടെ സമയത്ത് അനൂപിനോട് പറഞ്ഞ ഓൾ ദി ബെസ്റ്റ് ഇപ്പോഴും പറയുന്നുവെന്നും വിനയൻ അറിയിച്ചു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article