അനൂപ് മേനോനും ശ്വേത മേനോനും കസിന്‍സ് ആണെന്ന കാര്യം നിങ്ങള്‍ക്കറിയുമോ?

Webdunia
ചൊവ്വ, 28 നവം‌ബര്‍ 2023 (11:54 IST)
വ്യത്യസ്തവും കരുത്തുറ്റതുമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട അഭിനേതാക്കളാണ് അനൂപ് മേനോനും ശ്വേത മേനോനും. ഇരുവരും തമ്മില്‍ വളരെ അടുത്ത ബന്ധവും ഉണ്ട്. ഇരുവരും ഫസ്റ്റ് കസിന്‍സാണ്. പ്രായം കൊണ്ട് ശ്വേതയാണ് മൂത്തത്. 1974 ഏപ്രില്‍ 23 ന് ജനിച്ച ശ്വേതയ്ക്ക് 49 വയസ് കഴിഞ്ഞു. 1976 ലാണ് അനൂപ് മേനോന്റെ ജനനം. താരത്തിനു 47 വയസ് കഴിഞ്ഞിട്ടേയുള്ളൂ. 
 
ആരാധകര്‍ക്ക് അറിയാത്ത മറ്റൊരു കസിന്‍ സിസ്റ്റേഴ്‌സാണ് പ്രിയാ മണിയും വിദ്യ ബാലനും. വിദ്യ ബാലന്റെ സെക്കന്‍ഡ് കസിനാണ് പ്രിയാമണി. ഇരുവരും ചെറുപ്പം മുതല്‍ അടുത്ത സുഹൃത്തുക്കളാണ്. 
 
ജ്യോതികയുടെ സഹോദരിയാണ് നഗ്മ ! അതായത് ജ്യോതികയുടെ ഹാഫ് സിറ്റര്‍. പഞ്ചാബ് സ്വദേശി ചന്ദര്‍ സദാന ജ്യോതികയുടെ പിതാവ്. സിനിമ നിര്‍മാതാവ് കൂടിയാണ് ചന്ദര്‍. ജ്യോതികയുടെ അമ്മയുടെ പേര് സീമ സദാന എന്നാണ്. മഹാരാഷ്ട്ര സ്വദേശിയാണ് സീമ. ചന്ദറിനെ വിവാഹം കഴിക്കും മുന്‍പ് സീമ മറ്റൊരു വിവാഹം കഴിച്ചിരുന്നു. സീമയുടെ രണ്ടാം വിവാഹമായിരുന്നു ചന്ദറുമായി ഉള്ളത്. ബിസിനസുകാരനായ അരവിന്ദ് മൊറാര്‍ജിയാണ് സീമയുടെ ആദ്യ പങ്കാളി. ഈ ബന്ധത്തില്‍ പിറന്ന മകളാണ് നടി നഗ്മ.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article