വര്‍ഷങ്ങള്‍ പലത് കഴിഞ്ഞു, പ്രായം ശരീരത്തില്‍ പല മാറ്റങ്ങള്‍ വരുത്തിയെങ്കിലും ആ സൗഹൃദത്തിന് കാലങ്ങള്‍ക്കിപ്പുറവും ഒരു കുറവും വന്നിട്ടില്ല. പറഞ്ഞുവരുന്നത് നടി സുചിത്ര മുരളിയുടെയും സോനനായരുടെയും സൗഹൃദത്തെ കുറിച്ചാണ്. തന്റെ സഹപാഠിയായ സോനയെ കണ്ട സന്തോഷത്തിലാണ് സുചിത്ര.
1990 മുതല്‍ 2003 വരെ സിനിമയില്‍ സജീവമായിരുന്നു സുചിത്ര. ഏതാനും തമിഴ് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.വിവാഹ ശേഷം അമേരിക്കയിലാണ് നടി താമസിക്കുന്നത്. ഭര്‍ത്താവ്, മുരളി മകള്‍ നേഹ.1978ലെആരവം എന്ന സിനിമയിലൂടെ ബാല താരമായാണ് സുചിത്ര തുടങ്ങിയത്.