2014 ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രമായിരുന്നു 'പിശാസ്'. മൈസ്‌കിന്റെ സംവിധാനത്തില്‍ പിറന്ന ഈ ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുകയാണ്.ഷൂട്ടിംഗ് ഡിസംബറില്‍ ആരംഭിക്കുകയും ജനുവരിയില്‍ ആന്‍ഡ്രിയ സെറ്റുകളില്‍ ചേരുകയും ചെയ്തിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുകയാണ്. തമിഴ്‌നാട് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ നീക്കിയാല്‍ ഉടന്‍ ചിത്രീകരണം ആരംഭിക്കാന്‍ ഉള്ള ഒരുക്കങ്ങള്‍ തുടങ്ങി.