നസ്രിയയ്ക്ക് പുതിയ വിളിപ്പേര്, ഇതുവരെ കേള്‍ക്കാത്ത ആ പേര് വിളിച്ച് വിസ്മയ മോഹന്‍ലാല്‍

കെ ആര്‍ അനൂപ്

തിങ്കള്‍, 14 ജൂണ്‍ 2021 (14:21 IST)
ബാലതാരമായെത്തി സിനിമയില്‍ തന്റെതായ ഇടം കണ്ടെത്തിയ നടിയാണ് നസ്രിയ. കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തോളമായി നടി സിനിമാലോകത്ത് സജീവമാണ്. അധികമാരും കേള്‍ക്കാത്ത നസ്രിയയുടെ ഒരു വിളിപ്പേരാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ച. ആ പേര് വിളിച്ചത് ആകട്ടെ മോഹന്‍ലാലിന്റെ മകള്‍ വിസ്മയ.
 
വിസ്മയ ആദ്യമായി എഴുതി പ്രസിദ്ധീകരിച്ച 'ഗ്രെയ്‌ന്‌സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്' എന്ന കവിതാസമാഹാരം അടുത്തിടെ പ്രസിദ്ധീകരിച്ചിരുന്നു. ദുല്‍ഖറിനടക്കം തന്റെ അടുത്ത സുഹൃത്തുക്കള്‍ക്ക് വിസ്മയ പുസ്തകത്തിന്റെ കോപ്പികള്‍ തന്റെ സ്വന്തം കൈപ്പടയില്‍ എഴുതിയ കുറിപ്പ് സഹിതം അയച്ചുകൊടുത്തിരുന്നു. അതിനൊരു കോപ്പി ഷാനു ചേട്ടന്‍ എന്ന് മായ വിളിക്കുന്ന ഫഹദിന്റെ കുടുംബത്തിനാണ്. നസ്രിയക്കും ഫഹദിനും ചേര്‍ത്താണ് മായയുടെ കുറിപ്പ്.
 
ഷാനു ചേട്ടനും 'നസായ രായ'ക്കുമാണ് മായ പുസ്തകം സമ്മാനിച്ചത്. രണ്ടുപേര്‍ക്കും പുസ്തകം ഇഷ്ടമാകും എന്ന പ്രതീക്ഷയോടു കൂടിയാണ് വിസ്മയ ബുക്ക് അയച്ചത്. പുസ്തകം വായിച്ച് തന്റെ അഭിപ്രായം നസ്രിയ പങ്കുവെക്കുകയും ചെയ്തു. ഇതിലുള്ളതെല്ലാം വളരെ മനോഹരമാണ് എന്നാണു മായയുടെ നസായ രായ പറഞ്ഞത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍