പുരികവും കണ്‍പീലികളും നരച്ചു; തന്നെ ബാധിച്ച രോഗത്തെക്കുറിച്ച് വെളിപ്പെടുത്തി ആന്‍ഡ്രിയ

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 20 നവം‌ബര്‍ 2024 (13:51 IST)
തന്നെ ബാധിച്ച രോഗത്തെക്കുറിച്ച് വെളിപ്പെടുത്തി ആന്‍ഡ്രിയ ജെര്‍മിയ. താന്‍ സിനിമയില്‍ നിന്നും ഇടവേള എടുത്തതിന്റെ കാരണം വെളിപ്പെടുത്തുകയായിരുന്നു താരം. ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ത്വക്കിനെ ബാധിക്കുന്ന ഓട്ടോ ഇമ്മ്യൂണ്‍ ഡിസീസാണ് തനിക്കുണ്ടായത്. വട ചെന്നൈ എന്ന സിനിമയ്ക്ക് ശേഷമാണ് രോഗം ബാധിച്ചത്. പുരികവും കണ്‍പീലികളും നരയ്ക്കാന്‍ തുടങ്ങുകയായിരുന്നു. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ പല പാടുകളും ശരീരത്തില്‍ കണ്ടു തുടങ്ങി. രക്ത പരിശോധനയില്‍ പ്രത്യേകിച്ച് രോഗമുള്ളതായി കണ്ടെത്തിയില്ല. എന്തെങ്കിലും ടോക്‌സിക് റിയാക്ഷന്‍ ആയിരിക്കാം അല്ലെങ്കില്‍ സമ്മര്‍ദ്ദം കൊണ്ടായിരിക്കാം എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.
 
സിനിമയില്‍ നില്‍ക്കുമ്പോള്‍ സമര്‍ത്ഥമില്ലാതെ ഇരിക്കാന്‍ സാധിക്കില്ല. അതുകൊണ്ട് പിന്മാറുക എന്നത് മാത്രമായിരുന്നു ഏക വഴി. എല്ലാത്തില്‍ നിന്നും കുറച്ചുകാലം മാറിനിന്നു. അപ്പോള്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത പ്രണയ തകര്‍ച്ച മൂലം ഞാന്‍ ഡിപ്രഷനിലായി എന്നാണ്. എന്നാല്‍ രോഗം ഇപ്പോള്‍ ഏറെ ഭേദമായിട്ടുണ്ടെന്നും കണ്‍പീലികള്‍ക്ക് ഇപ്പോഴും വെള്ളം നിറം ഉണ്ടെന്നും അത് എളുപ്പത്തില്‍ കവര്‍ ചെയ്യാമെന്നും താരം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article