സ്‌കൂളില്‍ പഠിക്കുമ്പോള്‍ നാണം കുണുങ്ങിയായ ഒരു പെണ്‍കുട്ടി ഇന്ന് അറിയപ്പെടുന്ന മോഡലും നടിയുമായി മാറിയ കഥയാണ് ഇന്ന് നടി അനാര്‍ക്കലി നാസറിന് പറയാനുള്ളത്. അടുത്ത സുഹൃത്തുക്കള്‍ അല്ലാതെ മറ്റുള്ളവരോട് മിണ്ടാന്‍ പോലും ഭയം ഉള്ളിലുള്ള ഒരാള്‍. സിനിമാനടി ആകണമെന്ന മോഹം ഉള്ളില്‍ ഉദിച്ചത് കോളേജില്‍ പഠിക്കുമ്പോള്‍. കൂട്ടുകാരുടെ കട്ട സപ്പോര്‍ട്ട് ആണ് പേടിയില്ലാത്ത സിനിമ നടി അനാര്‍ക്കലിയുടെ ഊര്‍ജ്ജം.
പഠനം കഴിഞ്ഞ് ജോലിക്കായി പോയി. കൊച്ചിയിലെത്തിയപ്പോള്‍ പഴയ സ്വപ്നങ്ങള്‍ പിറകെ പോകാന്‍ തീരുമാനിച്ചു. മോഡലിങ്ങ് ഒന്ന് ട്രൈ ചെയ്ത് നോക്കി.അതോടെ ഈ സ്റ്റേജ് ഫിയര്‍ ഒക്കെ പമ്പ കടന്നു. അങ്ങനെ സംവിധായകന്‍ ജിസ് ജോയ് ചെയ്ത പരസ്യങ്ങളില്‍ അഭിനയിച്ചു. അതുവഴി സിനിമയിലേക്കും അവസരം.
സിവില്‍ എഞ്ചിനീയറിങ്ങ് പഠിച്ച അനാര്‍ക്കലി അങ്ങനെ സിനിമ നടിയായി.മോഹന്‍കുമാര്‍ ഫാന്‍സ് എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനൊപ്പം അഭിനയിച്ചു.
ഭാവനയും ഷറഫുദ്ദീനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 'ന്റിക്കാക്കക്കൊരു പ്രേമോണ്ടാര്‍ന്ന്' എന്ന സിനിമയിലും താരം അഭിനയിച്ചു.
നടിയുടെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.