മണികണ്ഠന്‍ ആചാരിയിലെ നടനെ ലോകം കണ്ടത് കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെയാണ്. സിനിമ തിരക്കുകള്‍ കഴിഞ്ഞാല്‍ വീട്ടിലേക്ക് ഓടിയെത്താന്‍ നടന്‍ എപ്പോഴും ശ്രദ്ധിക്കാറുണ്ട്.ഭാര്യ അഞ്ജലിയും മകന്‍ ഇസൈയും ആണ് മണികണ്ഠന്റെ ലോകം.
2021 ല്‍ ആയിരുന്നു നടന് ആണ്‍കുഞ്ഞ് ജനിച്ചത്. അമ്മയുടെ കണ്ണ് തെറ്റിയാല്‍ കുഞ്ഞ് കുസൃതികള്‍ ഒക്കെ ഇസൈ ഒപ്പിക്കും. ഒടുവിലായി വീട്ടുമുറ്റത്തെ ഓണപ്പൂക്കളം നശിപ്പിച്ച് താനൊന്നും അറിഞ്ഞില്ല എന്ന മട്ടില്‍ നില്‍ക്കുന്ന ഇസൈയുടെ ചിത്രമാണ് അച്ഛനായ മണികണ്ഠന്‍ പങ്കുവെച്ചത്.