തൊടുപുഴയിൽ നിന്നും അടുത്തിടെ അറസ്റ്റ് ചെയ്ത പെൺവാണിഭസംഘത്തിൽ സിനിമ- സീരിയൽ നടിയും ഉൾപ്പെട്ടിരുന്നു എന്ന് വാർത്ത വന്നിരുന്നു. എന്നാൽ, ഈ വാർത്ത വിനയായത് നടി അമല റോസ് കുര്യനാണ്. മാനസികമായി ഈ സംഭവം അമലയെ വേട്ടയാടുകയാണ്. സത്യാവസ്ഥ എന്താണെന്ന് ചിന്തിക്കാതെയാണ് പലരും ഈ വാർത്തകളോട് പ്രതികരിക്കാറ്. ചെയ്യാത്ത കുറ്റത്തിന് അധിക്ഷേപം സഹിക്കവയ്യാതെ അമല നേരിട്ട് എത്തി സത്യാവസ്ഥ വ്യക്തമാക്കേണ്ടി വന്നു.
അമലയുടെ വാക്കുകളിലൂടെ:
അമല റോസ് കുര്യൻ ആത്മഹത്യ ചെയ്യ്തു???
പ്രിയ സുഹൃത്തുക്കളെ ഇതാണോ നിങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്ന വാർത്ത? നിങ്ങൾ ആഗ്രഹിച്ചാലും ഇല്ലെങ്കിലും എന്റെ മാനസികാവസ്‌ഥ അതു തന്നെയാണു. ഒരു സാധാരണ ചുറ്റുപാടിൽ ജീവിക്കുന്ന ഒരു പെൺകുട്ടിയാണു ഞാൻ, അഭിനയത്തോടുള്ള എന്റെ പാഷനാണു ഈ മേഖലയിൽ എന്നെ നിലനിർത്തുന്നത്. ഞാനൊരു സാധാരണ പെൺകുട്ടിയാണ്, മാതാവിൽ വിശ്വസിക്കുന്ന ഒരു സാധാരണക്കാരി. ഞാൻ ഒന്നു ഉറങ്ങിയിട്ട് ഒരാഴ്ചയായി. സുഹൃത്തുക്കളുടേയോ, ബന്ധുക്കളൂടേയോ ഫോൺക്കോളുകൾ അറ്റന്റ് ചെയ്യാൻ എനിക്ക് പേടിയാണ്.
അമല എന്ന് പേരുള്ള ഒരു പെൺകുട്ടിയെ തൊടുപുഴയിൽ നിന്ന് ഇമ്മോറൽ ട്രാഫിക്ക് ചാർജ്ജ് ചെയ്യ്ത് പോലീസ് അറസ്റ്റ് ചെയ്യ്തു. ആ പെൺകുട്ടി ഞാനാണെന്നു എന്ന രീതിയിലാണു പലരും പിന്നീട് എന്നോട് പെരുമാറാൻ തുടങ്ങിയത്. എനിക്കെന്റെ മെസ്സഞ്ചറോ. വാട്സപ്പോ ഓപ്പൺ ചെയ്യാൻ കഴിയാതായി. വിലപറഞ്ഞും തെറിവിളിച്ചും എന്നെ കൊല്ലാകൊല ചെയ്യുകയാണു. ചുരുക്കം ചില നല്ല സുഹൃത്തുക്കളുടെ സപ്പോർട്ട് മാത്രമാണു ഇപ്പൊ എനികൊപ്പം ഉള്ളത്. 'തെറ്റു ചെയ്തവർക്ക് പോലും അവർ അർഹിക്കുന്ന നീതി നിഷേധിച്ചു കൂടാ.' സമൂഹവും നിയമവ്യെവസ്ഥയും ആ നീതി അവർക്ക് കൊടുക്കാൻ ബാധ്യസ്ഥരാണ്. അത്തരമൊരു ജനാധിപത്യം എന്റെ നാട്ടിൽ നിലനിൽക്കുമ്പോൾ തന്നെയാണു 'ഒരു തെറ്റും ചെയ്യാത്ത ഞാൻ ക്രൂശിക്കപ്പെടുന്നത്.
' ഒരു വാർത്ത കേട്ടു കഴിയുമ്പോ അതിന്റെ സത്യാവസ്ഥ അന്വേഷിക്കാതെ തെറി വിളിക്കാനും ചെളി വാരിയെറിയാൻ പുറപ്പെടുന്നവരോടും എനിക്കൊന്നേ ചോദിക്കാനുള്ളൂ, നിങ്ങളുടെ സഹോദരിക്കാണു ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായതെങ്കിൽ അപ്പോഴും നിങ്ങൾ ഇതു തന്നെ ചെയ്യുമോ? ഇങ്ങനെ തെറി വിളിക്കുമോ? അതോ സത്യം എന്താണെന്നു അന്വേഷിക്കുമോ? സോഷ്യൽ മീഡിയയിലെ എന്റെ എല്ലാ സുഹൃത്തുക്കളോടും എനിക്ക് ഒരു അപേക്ഷ മാത്രമേ ഉള്ളു, ചെയ്യാത്ത തെറ്റിന്റെ പേരിൽ എന്നെ ക്രൂശിക്കരുത്. അമല റോസ് കുര്യൻ എന്നൊരു പേരുണ്ടായി പോയത് ഒരു തെറ്റാണോ? എനിക്കും ഇവിടെ ജീവിക്കണം സമാധാനമായിട്ട്.... ദയവായി സത്യം എന്താണെന്ന് അന്വേഷിക്കുക.....