'നിറഞ്ഞ ചിരി': എലിസബത്തിന് പിന്നാലെ പോസ്റ്റുമായി അമൃതയും

നിഹാരിക കെ എസ്
ബുധന്‍, 23 ഒക്‌ടോബര്‍ 2024 (13:36 IST)
ബാലയുടെ വിവാഹത്തിന് പിന്നാലെ പുതിയ പോസ്റ്റുമായി അമൃത സുരേഷ്. ഒരുപാട് നാളുകൾക്ക് ശേഷമാണ് നിറഞ്ഞ് ചിരിക്കുന്ന അമൃതയെ കാണാനാകുന്നത്. ക്ഷേത്ര സന്ദര്‍ശനത്തിന് ശേഷമുള്ള ചിത്രങ്ങളായിരുന്നു അമൃത പങ്കുവെച്ചത്. കൈയ്യില്‍ പ്രസാദവും നെറ്റിയിലും കഴുത്തിലുമായി കളഭവും, കുങ്കുമവും തൊട്ട് ചിരിച്ച മുഖത്തോടെയായിരുന്നു ഫോട്ടോ. കൂപ്പുകൈ സ്‌മൈലിയോടെയായിരുന്നു ആദ്യം ഫോട്ടോ പങ്കുവെച്ചത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Amritha Suressh (@amruthasuresh)

കൂളിങ് ഗ്ലാസും വെച്ചായിരുന്നു രണ്ടാമത്തെ ഫോട്ടോ.സ്‌നേഹവും പ്രാര്‍ത്ഥനയും എന്നായിരുന്നു ഫോട്ടോയുടെ ക്യാപ്ഷന്‍. ഇത്രയും മനസമാധാനത്തോടെ നിറഞ്ഞ ചിരി ചിരിക്കുന്നത് കുറേ കാലങ്ങള്‍ക്ക് ശേഷമാണ് കാണുന്നത് എന്നാണ് ആരാധകർ കുറിക്കുന്നത്. നിരവധി പേരാണ് ഫോട്ടോയുടെ താഴെ സ്‌നേഹം അറിയിച്ചെത്തിയത്. ഒരുകാലവും ഒരുപാട് കാലത്തേക്കില്ല. പക്ഷേ, ഇനിയുള്ള കാലം അമൃത ചേച്ചിയുടെ കൂടെയാണ്, ചില സത്യങ്ങള്‍ക്ക് നേരെ എന്നായിരുന്നു ഒരാള്‍ പറഞ്ഞത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Amritha Suressh (@amruthasuresh)

അതേസമയം, ഇന്നലെ ബാലയുടെ മുൻഭാര്യ ആയ എലിസബത്തും പുതിയ ഫോട്ടോ ഫേസ്‌ബുക്കിൽ പങ്കുവെച്ചിരുന്നു. ഏറെ നാളുകൾക്ക് ശേഷമായിരുന്നു എലിസബത്ത് സോഷ്യൽ മീഡിയയിൽ തിരിച്ചെത്തിയത്. ഇതും ആരാധകർ ഏറ്റെടുത്തിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article