എലിസബത്തിനെ ഡിവോഴ്സ് ചെയ്തിട്ടില്ല! എന്നിട്ടും ബാലയ്ക്കെങ്ങനെ വീണ്ടും വിവാഹം ചെയ്യാനായി?

നിഹാരിക കെ എസ്

ബുധന്‍, 23 ഒക്‌ടോബര്‍ 2024 (11:25 IST)
ആരാധകരെ ഞെട്ടിച്ചുകൊണ്ട് നടൻ ബാല വീണ്ടും വിവാഹം ചെയ്തു. മാമന്റെ മകൾ (മുറപ്പെണ്ണ്) കോകിലയാണ് വധു. ബാലയുടെ നാലാമത്തെ വിവാഹമാണ് ഇതെന്നാണ് ശ്രുതി. ഗായിക അമൃതയെ വിവാഹം ചെയ്യുന്നതിന് മുൻപ് ചന്ദന സദാശിവ എന്ന കർണാടക സ്വദേശിനിയെ ബാല വിവാഹം ചെയ്തിരുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. അമൃതയും ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. എന്നാൽ, ഇതേക്കുറിച്ച് ഒന്നും പറയാൻ ബാല തയ്യാറായിട്ടില്ല. 
 
2010 ലായിരുന്നു അമൃത-ബാല വിവാഹം. 2019 ൽ ഇവർ ഡിവോഴ്സ് ആയി. എന്നാൽ, വിവാഹമോചിതരായ ശേഷവും അമൃതയ്‌ക്കെതിരെ ബാല പല ആരോപണങ്ങളുമായി രംഗത്ത് വന്നു. തുടർന്ന് അമൃതയ്ക്ക് നേരെ കടുത്ത സൈബർ ആക്രമണം തന്നെയായിരുന്നു വർഷങ്ങളായി നടക്കുന്നത്. ഇതിനിടെ, 2021 ൽ ഡോക്ടർ എലിസബത്ത് ഉദയനെ ബാല വിവാഹം ചെയ്തു. തുടക്കത്തിൽ നല്ല രീതിയിൽ പോയ ഈ ബന്ധവും ഒടുവിൽ ഉത്തരങ്ങളില്ലാതെ അവസാനിച്ചു. എലിസബത്തുമായുള്ള ബന്ധത്തിന്റെ പേരിൽ ബാലയ്ക്ക് കോടതി കയറി ഇറങ്ങേണ്ടി വന്നില്ല. കാരണം, എലിസബത്തുമായുള്ള വിവാഹം ബാല നിയമപരമായി രജിസ്റ്റർ ചെയ്തിരുന്നില്ല. 
 
അതിനാൽ, പിരിയാൻ തീരുമാനിച്ച സമയം, അവർക്ക് കാര്യങ്ങൾ എളുപ്പമായിരുന്നു. നിയമപരമായ നൂലാമാലകൾ ഒന്നുമില്ലാതെ ഇരുവരും പിരിഞ്ഞു. അമൃതയുടെ കാര്യത്തിൽ പറ്റിയ അബദ്ധം എലിസബത്തിന്റെ കാര്യത്തിൽ ഉണ്ടാകാതിരിക്കാൻ ബാല ശ്രദ്ധിച്ചുവെന്നും അതാകാം ബുദ്ധിപൂർവ്വം എലിസബത്തുമായുള്ള വിവാഹം നടൻ രജിസ്റ്റർ ചെയ്യാതിരുന്നതെന്നുമാണ് സോഷ്യൽ മീഡിയയുടെ ആക്ഷേപം.  ഇതിനുപിന്നാലെയാണ് താൻ വീണ്ടും വിവാഹം കഴിക്കുമെന്ന് വെളിപ്പെടുത്തി ബാല മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്. 250 കോടിയുടെ സ്വത്ത് ഉണ്ടെന്ന് പുറംലോകം അറിഞ്ഞശേഷം സമാധാനം ഇല്ലെന്നും ഒരു ഭാര്യയും കുട്ടിയും കൂടി തനിക്ക് വേണമെന്നും ബാല പരസ്യ പ്രഖ്യാപനം നടത്തി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍