'കല്യാണി പ്രിയദർശനും നടൻ ശ്രീറാം ചന്ദ്രനും വിവാഹിതരായി'! വീഡിയോ വൈറൽ

നിഹാരിക കെ എസ്

ബുധന്‍, 23 ഒക്‌ടോബര്‍ 2024 (09:10 IST)
സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി കല്യാണി പ്രിയദർശന്റെയും നടൻ ശ്രീറാം ചന്ദ്രന്റെയും 'വിവാഹ വീഡിയോ'. ശ്രീറാം രാമചന്ദ്രനാണ് Yes! പറയുന്ന നിമിഷങ്ങളാണ് നമ്മളെ ഹാപ്പി ആക്കുന്നത് എന്ന തലക്കെട്ടോടെ  വീഡിയോ പങ്കുവച്ചിട്ടുള്ളത്. ശ്രീറാമിനെ കല്യാണി വിവാഹം കഴിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. വീഡിയോയിൽ കല്യാണിയുടെ മാതാപിതാക്കളാരും ഇല്ല. ഇതോടെയാണ് ആരാധകർക്ക് ആശ്വാസമായത്. 
 
ആദ്യം വീഡിയോ കാണുന്നവർ ആരായാലും സംഭവം സത്യമാണെന്നേ കരുതൂ. അത്രയ്ക്ക് നാച്യുറൽ ആയിട്ടാണ് വീഡിയോയും സീനുകളും ഒരുക്കിയിരിക്കുന്നത്. ഇരുവരും അഭിനയിച്ച ഏറ്റവും പുത്തൻ ആഡ് ഷൂട്ടിങ് വീഡിയോ ദൃശ്യങ്ങൾ ആണ് വൈറൽ ആകുന്നത്. യെസ് ഭാരത് വെഡിംഗ് കളക്ഷൻസിൻ്റെ പരസ്യത്തിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചിരിക്കുന്നത്.
 
കഴിഞ്ഞ ദിവസം പങ്കുവച്ച വീഡിയോ ഇതിനോടകം നിരവധി പേരാണ് കണ്ടത്. വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളും വരുന്നുണ്ട്. ‘പ്രിയദർശൻ ഇല്ലാത്തത് കൊണ്ട് മനസിലായി അല്ലെങ്കിൽ റിയൽ കല്യാണം ആണെന്ന് വിചാരിച്ചേനെ’,’അച്ഛൻ പ്രിയദർശനെ ഒഴിവാക്കി കല്യാണി വിവാഹിതയായി’, ‘അതിൽ ഒരു സ്ഥിരം കല്യാണ പെണ്ണിന്റെ അച്ഛൻ നിക്കുന്നുണ്ടല്ലോ’, ‘പെട്ടന്ന് കണ്ടപ്പോ ഒരു നിമിഷം പേടിച്ച് പോയി’, തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍