അല്‍ഫോണ്‍സ്‌ പുത്രന്‍ വിവാഹിതനായി

ശനി, 22 ഓഗസ്റ്റ് 2015 (14:25 IST)
സൂപ്പര്‍ ഹിറ്റ് ചിത്രമായ പ്രേമത്തിന്റെ സംവിധായകന്‍ അല്‍ഫോണ്‍സ്‌ പുത്രന്‍ വിവാഹിതനായി.നിര്‍മാതാവ് അല്‍വിന്‍ ആന്റണിയുടെ മകള്‍ അലീന മേരി ആന്റണിയാണ് അല്‍ഫോണ്‍സിന്റെ വധു. ഇന്ന് രാവിലെ 11. 30 ന് ആലുവ സെന്റ് ഡൊമനിക് ദേവാലയത്തില്‍ വച്ചായിരുന്നു വിവാഹചടങ്ങ്.

ചടങ്ങിന്  ശേഷം ദേശം ഗ്രീന്‍പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ വിവാഹസത്കാരം നടന്നു.നേരം' എന്ന സിനിമയിലൂടെയാണ്‌ അല്‍ഫോണ്‍സ്‌ ചലച്ചിത്ര സംവിധാന രംഗത്തെത്തിയത്‌.ആലുവ മാഞ്ഞൂരാന്‍ പോള്‍ പുത്രന്റെയും ഡെയ്‌സിയുടെയും മകനാണ്‌ അല്‍ഫോണ്‍സ്‌.

വെബ്ദുനിയ വായിക്കുക