Alone Kerala Collection: മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത എലോണ്‍ ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലേക്ക്. മാര്‍ച്ച് മൂന്നിന് ചിത്രം ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യും. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രത്തിന്റെ സ്ട്രീമിങ്. രാജേഷ് ജയരാമനാണ് എലോണിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
2023 ലെ മോഹന്‍ലാലിന്റെ ആദ്യ റിലീസ് ആയ എലോണ്‍ ജനുവരി 26 നാണ് തിയറ്ററുകളിലെത്തിയത്. ചിത്രത്തിനു കേരളത്തില്‍ നിന്ന് 75 ലക്ഷം മാത്രമാണ് കളക്ഷന്‍ നേടാനായത്. ആഗോള തലത്തില്‍ ഒരു കോടി പോലും കളക്ഷന്‍ നേടാന്‍ എലോണിന് സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷത്തെ ഏറ്റവും വലിയ പരാജയ ചിത്രമായിരിക്കുകയാണ് എലോണ്‍.
അതേസമയം, ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബനിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.