നയൻതാരയും നിവിൻപോളിയും പ്രധാനവേഷങ്ങളിലെത്തുന്ന ലൗ ആക്ഷൻ ഡ്രാമ പ്രദർശനത്തിന് എത്തിയിരിക്കുകയാണ്. ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് അജു വർഗീസാണ്. സിനിമയുമായി ബന്ധപ്പെട്ട് അജു സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.
നയൻതാര രണ്ട് ചെക്ക് പിടിച്ചു നിൽക്കുന്ന ചിത്രമാണൈത്. മിസ്റ്റർ പ്രൊഡ്യൂസർ എന്താണിത്. നിങ്ങൾ തന്ന രണ്ട് ചെക്കുകകളും ബൗൺസ് എന്നാണ് അടിക്കുറിപ്പ്. ഇതോടെ അജുവിനെ കളിയാക്കി ആരാധകരും രംഗത്ത് എത്തി.