വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ‘തട്ടത്തിന്‍ മറയത്തി’ന്റെ സെറ്റില്‍ വച്ച് ധ്യാനിനെ പരിചയപ്പെട്ട അനുഭവമാണ് ജൂഡ് പറയുന്നത്. തട്ടിന്‍ മറയത്തിന്റെ ലൊക്കേഷന്‍ കാഴ്ചകള്‍ക്കിടെ വിനീതിന്റെ ആന്റിയുടെ വീട്ടില്‍ വച്ചാണ് ധ്യാനിനെ ആദ്യമായി കാണുന്നത്. ഷോര്‍ട്ട് ഫിലിം ചെയ്യാന്‍ പ്ലാനുണ്ടെന്ന പറഞ്ഞ ധ്യാന്‍ കൂട്ടത്തില്‍ ഒരു പാട്ടും പാടി. നീ പാട്ടൊക്കെ പാടുമോ എന്ന ചോദിച്ചപ്പോള്‍അതെന്താ എനിക്കും പാടാന്‍ പാടില്ലേ? ഞാനും ശ്രീനിവാസന്റെ മോന്‍ തന്നെയാ എന്ന് ദേഷ്യത്തോടെ മറുപടിയും വന്നെന്നാണ് ജൂഡ് ആന്റണി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.