അജിത്തും ശാലിനിയും ആശുപത്രി സന്ദര്‍ശിച്ചത് എന്തിന്? ഇതാണ് കാരണം !

കെ ആര്‍ അനൂപ്
ചൊവ്വ, 26 മെയ് 2020 (21:08 IST)
അജിത്തും ശാലിനിയും മാസ്ക് അണിഞ്ഞ് ആശുപത്രി സന്ദർശിച്ച് വീഡിയോയും ചിത്രങ്ങളും ട്വിറ്റർ വഴി പ്രചരിച്ചിരുന്നു. സോഷ്യൽ മീഡിയയിലൂടെ ഇത്തരത്തിൽ വീഡിയോയും ചിത്രങ്ങളും വൻതോതിൽ പ്രചരിച്ചതോടെ ആരാധകർ ആശങ്കയിലായിരുന്നു. ഈ സന്ദർശനത്തിന് പിന്നിലുള്ള കാരണം അറിയാൻ ആരാധകർ കാത്തിരിക്കുകയായിരുന്നു. ആശുപത്രി ജീവനക്കാരിലാരോ പകർത്തിയ അജിത്തിന്റെ വീഡിയോയ്ക്ക് പിന്നിലെ സന്ദർശന വിവരം താരങ്ങളുമായി അടുത്ത ബന്ധമുള്ളവർ പുറത്തുവിട്ടിരിക്കുകയാണ്. 
 
അജിത് നിരവധി ശസ്ത്രക്രിയകള്‍ക്ക് വിധേയൻ ആയിട്ടുള്ളതിനാൽ മൂന്നു മാസത്തിലൊരിക്കൽ ഉള്ള പതിവ് ചെക്കപ്പിൻറെ ഭാഗമായിട്ടായിരുന്നു അജിത്തിന്റെയും ശാലിനിയുടെയും ആശുപത്രി സന്ദർശനം. സിനിമ ഷൂട്ടിങ് തിരക്കുകള്‍ക്കിടയിലും ചെക്കപ്പ് മുടക്കാറില്ല. ശാലിനിക്കൊപ്പം അജിത്ത് ചെക്കപ്പിന് മുടങ്ങാതെ എത്താറുണ്ട്. കാര്‍ റേസിങ് തുടങ്ങിയതുമുതല്‍ അജിത്തിന് നടുവേദനയുടെ പ്രശ്നങ്ങളുണ്ട്. മാത്രമല്ല ഷൂട്ടിങ്ങുകള്‍ക്കിടയ്ക്കും അജിത്തിന് പരുക്കുകള്‍ പറ്റിയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article