മഞ്ജുവാര്യരുടെ തമിഴ് സിനിമ, ഫസ്റ്റ് ലുക്ക് സെപ്റ്റംബര്‍ ആദ്യവാരം

കെ ആര്‍ അനൂപ്
ബുധന്‍, 24 ഓഗസ്റ്റ് 2022 (15:13 IST)
അജിത്തിനെ നായകനാക്കി എച്ച് വിനോദ് കുമാര്‍ സംവിധാനം ചെയ്യുന്ന 'എകെ 61' ചിത്രീകരണം പുരോഗമിക്കുന്നു. വിശാഖപട്ടണത്തെ ഷെഡ്യൂള്‍ പൂര്‍ത്തിയായി എന്നാണ് വിവരം.അടുത്ത ഷെഡ്യൂളിനായി ടീം ഉടന്‍ ഹൈദരാബാദിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
 ബോണി കപൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നടി മഞ്ജു വാര്യരാണ് നായിക.മഞ്ജുവുമൊത്തുള്ള കോമ്പിനേഷന്‍ രംഗങ്ങള്‍ ഹൈദരാബാദ് ഷെഡ്യൂളില്‍ ചിത്രീകരിക്കും.
 
സെപ്റ്റംബര്‍ ആദ്യവാരം ഫസ്റ്റ് ലുക്ക് പോസ്റ്ററിനൊപ്പം ചിത്രത്തിന്റെ ടൈറ്റിലും പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 'എകെ 61' ഈ ദീപാവലിക്ക് റിലീസ് ചെയ്യാനാണ് ആദ്യം പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ ചിത്രീകരണം പൂര്‍ത്തിയാകാത്തതിനാല്‍ അത് നടക്കാനിടയില്ല.
 
ജിബ്രാന്‍ ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.സമുദ്രക്കനിയും സിനിമയിലുണ്ട്.
 
   
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article