ഭാര്യ ശാലിനിക്കും മകനുമൊപ്പം ഒച്ചപ്പാടുകൾ ഇല്ലാതെ കേരളത്തിലെ ക്ഷേത്രത്തിൽ തൊഴുത് മടങ്ങിയിരിക്കുകയാണ് താരം. പാലക്കാട് പെരുവെമ്പ് എന്ന സ്ഥലത്തുള്ള പ്രശസ്തമായ ഊട്ടുകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ അജിത് കുമാർ കുടുംബസമേതം തൊഴാൻ എത്തിയത്. റിപോർട്ടുകൾ അനുസരിച്ച്, നടന്റെ അച്ഛൻ സുബ്രഹ്മണ്യത്തിന്റെ കുടുംബ ക്ഷേത്രമാണിത്.
നടന്റെ ലൂക്കും, അദ്ദേഹത്തിന്റെ ടാറ്റൂവും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നുണ്ട്. സിംപിൾ ആയി മുണ്ടും, മേൽമുണ്ടും ധരിച്ചാണ് അജിത് അമ്പലത്തിൽ എത്തിയത്. നടന്റെ നെഞ്ചിന്റെ വലത് ഭാഗത്തായി വലിയൊരു ടാറ്റൂവും ചെയ്തിരിക്കുന്നത് കാണാം. പരദേവതയായ ഭഗവതിയുടെ ചിത്രം തന്നെയാണ് അജിത് പച്ച കുത്തിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.