രണ്ട് തവണ കണ്ടു, പ്രണവിന്റെ 'വര്‍ഷങ്ങള്‍ക്കുശേഷം' ഇഷ്ടമായെന്ന് വിസ്മയ മോഹന്‍ലാല്‍

കെ ആര്‍ അനൂപ്

വ്യാഴം, 18 ഏപ്രില്‍ 2024 (13:01 IST)
പ്രണവ് മോഹന്‍ലാലും ധ്യാന്‍ ശ്രീനിവാസനും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച വര്‍ഷങ്ങള്‍ക്കുശേഷം ബോക്സ് ഓഫീസില്‍ കുതിപ്പ് തുടരുകയാണ്.50 ക്ലബില്‍ എത്തിയ വിവരം കഴിഞ്ഞ ദിവസം നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു.ഇപ്പോഴിതാ സഹോദരന്റെ സിനിമ രണ്ട് തവണ കണ്ടെന്ന് വിസ്മയ മോഹന്‍ലാല്‍.വിസ്മയയ്ക്ക് വര്‍ഷങ്ങള്‍ക്കുശേഷം വളരെയധികം ഇഷ്ടമായി.
 
വിസ്മയെ പോലെ പ്രണവും എഴുതാറുണ്ടെന്നും ഒരു നോവല്‍ പ്രണവ് എഴുതി പൂര്‍ത്തിയാക്കാറായി എന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. യുകെയില്‍ പോയി ചിത്രം വരയൊക്കെ മകള്‍ പഠിച്ചിട്ടുണ്ട് 
ഇന്തോനേഷ്യയില്‍ കുട്ടികളെ പഠിപ്പിച്ചു. ഇപ്പോള്‍ തായ്ലന്‍ഡില്‍ മോയ് തായ് എന്ന ആയോധനകല പഠിക്കുകയാണ് വിസ്മയ എന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.
മകള്‍ വിസ്മയ മോഹന്‍ലാലിന് സിനിമയില്‍ വലിയ താല്പര്യമില്ല. സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമല്ല വിസ്മയ എന്ന മായ. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍