ജയിലറിന് ശേഷം രജനികാന്തിന്റെ 'ലാൽ സലാം' റിലീസിനൊരുങ്ങുന്നു, റിലീസ് തീയതി അറിയണ്ടേ ?

കെ ആര്‍ അനൂപ്
ശനി, 27 ജനുവരി 2024 (15:31 IST)
ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന 'ലാൽ സലാം' റിലീസിനൊരുങ്ങുന്നു.വിഷ്ണു വിശാലും വിക്രാന്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയിൽ രജനികാന്ത് അതിഥി വേഷത്തിലെത്തുന്നു.ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്‌കരനാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. 
 
ഫെബ്രുവരി 9ന് സിനിമ തിയേറ്ററുകളിൽ എത്തും.കേരളത്തിലെ വിതരണ അവകാശം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് സ്വന്തമാക്കിയിരിക്കുന്നത്.
 ഡ്രീം ബിഗ് ഫിലിംസാണ് ഡിസ്ട്രിബ്യൂഷൻ പാർട്ണർ. തമിഴിന് പുറമേ തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകളിൽ റിലീസ് ഉണ്ട്.എ ആർ റഹ്‌മാന്റെതാണ് സംഗീതം. ക്രിക്കറ്റാണ് സിനിമയുടെ പ്രമേയം.
 
ജയിലറിന് ശേഷം രജനികാന്തിനെ വീണ്ടും ബിഗ് സ്‌ക്രീനിൽ കാണാനാകുന്ന സന്തോഷത്തിലാണ് സിനിമ ലോകം. മൊയ്തീൻ ഭായ് എന്ന കഥാപാത്രത്തെയാണ് രജനി ചിത്രത്തിൽ അവതരിപ്പിക്കുന്നത്.എട്ട് വർഷങ്ങൾക്കുശേഷമാണ് ഐശ്വര്യ രജനികാന്ത് സംവിധായിക തൊപ്പി അണിയുന്നത്. തിരക്കഥ ഒരുക്കിയിരിക്കുന്നതും ഐശ്വര്യ തന്നെയാണ്. സെന്തിൽ, ജീവിത, തമ്പി രാമയ്യ, അനന്തിക സനിൽകുമാർ, വിവേക് പ്രസന്ന, തങ്കദുരൈ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
ഛായാഗ്രഹണം: വിഷ്ണു രംഗസാമി, ചിത്രസംയോജനം: പ്രവീൺ ഭാസ്‌കർ, കലാസംവിധാനം: രാമു തങ്കരാജ്, കോറിയോഗ്രഫി: ദിനേഷ്, സംഘട്ടനം: അനൽ അരസ്, കിക്കാസ് കാളി, സ്റ്റണ്ട്: വിക്കി, ഗാനരചന: കബിലൻ, പിആർഒ: ശബരി.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article