ജയിലറിന് ശേഷം മോഹൻലാൽ വീണ്ടും തമിഴിൽ, മുരുഗദോസ്- ശിവകാർത്തികേയൻ ചിത്രത്തിൽ പ്രധാനവേഷത്തിലെത്തും

വ്യാഴം, 16 നവം‌ബര്‍ 2023 (20:03 IST)
ജയിലറിലെ വേഷത്തിന് ശേഷം വീണ്ടും തമിഴില്‍ തകര്‍ക്കാനൊരുങ്ങി മോഹന്‍ലാല്‍. ശിവകാര്‍ത്തികേയനെ നായകനാക്കി മുരുകദോസ് ഒരുക്കുന്ന പുതിയ ചിത്രത്തില്‍ മലയാളം സൂപ്പര്‍ താരവും ഭാഗമാകുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ബോളിവുഡ് താരമായ വിദ്യുത് ജാംവാലാണ് ചിത്രത്തിലെ മറ്റൊരു സുപ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുക.
 
സീതാരാമത്തിലൂടെ ശ്രദ്ധേയയായ ബോളിവുഡ് താരം മൃണാള്‍ ഠാക്കൂറായിരിക്കും ചിത്രത്തിലെ നായിക. അനിരുദ്ധ് രവിചന്ദര്‍ സംഗീതസംവിധാനം നിര്‍വഹിക്കും. ശ്രീ ലക്ഷ്മി മൂവീസായിരിക്കും ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുക. എന്നാല്‍ ചിത്രത്തിന്റെ ഒഫീഷ്യല്‍ പ്രഖ്യാപനം ഇതുവരെയും വന്നിട്ടില്ല. വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ തന്നെ പുറത്തുവിടുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍