മൈഡിയര്‍ കുട്ടി ചാത്തന്‍ എന്ന ചിത്രത്തിന്റെ സഹസംവിധായകനായും ടെലിഫിലിമുകള്‍ ചെയ്തും ശ്രദ്ധേയനായ സംവിധായകന്‍ ടികെ രാജീവ് കുമാറിന്റെ ആദ്യ ചിത്രം ചാണക്യൻ ആണെന്ന കാര്യം എല്ലാവർക്കും അറിയാവുന്നതാണ്. കമലഹാസനും ജയറാമും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ സിനിമ ആ വർഷത്തെ സൂപ്പർ ഹിറ്റുകളിൽ ഒന്നായിരുന്നു. എന്നാൽ ചിത്രത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് മമ്മൂട്ടിയെ ആയിരുന്നത്രെ.
രാജീവ് കുമാറിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ആദ്യ സിനിമ മമ്മൂട്ടിയെ നായകനാക്കി എടുക്കണമെന്ന്. എന്നാൽ പല കാരണങ്ങൾ പറഞ്ഞ് ഒഴിയുകയായിരുന്നു മമ്മൂട്ടി. കുറച്ച് സിനികൾക്ക് ഡേറ്റ് കൊടുത്തിരിക്കുകയാണെന്നും സമയമില്ലെന്നുമായിരുന്നു മമ്മൂട്ടി പറഞ്ഞതത്രെ. നവാഗത സംവിധായകര്‍ക്ക് ഡേറ്റ് കൊടുക്കാന്‍ താത്പര്യമില്ലാത്തതായിരുന്നു മമ്മൂട്ടി ചാണക്യനില്‍ അഭിനയിക്കാത്തതെന്നാണ് പിന്നീട് വന്ന വാർത്തകൾ.
മമ്മൂട്ടിയുടെ ഡേറ്റ് കിട്ടില്ലെന്നായപ്പോൾ രാജീവ് കമൽസാഹനെ സമീപിക്കുകയായിരുന്നു. അങ്ങനെയാണ് ചാണക്യൻ പിറന്നത്. കമൽഹാസന്റെ കരിയറിലെ മികച്ച സിനിമകളിൽ ഒന്നായിരുന്നു 1989 ൽ പുറത്തിറങ്ങിയ ചാണക്യൻ.