സിനിമയില്‍ കാസ്റ്റിങ് കൗച്ച് ഉണ്ട്, പലരും സമീപിച്ചിട്ടുണ്ട്; അന്ന് രോഹിണി പറഞ്ഞത്

Webdunia
വ്യാഴം, 25 നവം‌ബര്‍ 2021 (11:42 IST)
സിനിമ മേഖലയില്‍ നിരന്തരം കേള്‍ക്കുന്ന വാക്കാണ് കാസ്റ്റിങ് കൗച്ച്. റോളുകള്‍ക്കായി പല സംവിധായകരും നിര്‍മാതാക്കളും നടന്‍മാരും കാസ്റ്റിങ് കൗച്ചിന് ക്ഷണിച്ചിട്ടുണ്ടെന്ന് വര്‍ഷങ്ങള്‍ക്ക് ഇപ്പുറം നിരവധി നടിമാര്‍ തുറന്നുപറഞ്ഞിട്ടുണ്ട്. കാസ്റ്റിങ് കൗച്ചിനെ കുറിച്ചും മീ ടു ക്യാംപയിനെ കുറിച്ചും നടി രോഹിണി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. പണ്ട് കൈരളി ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം കാസ്റ്റിങ് കൗച്ചിനെ കുറിച്ച് സംസാരിച്ചത്. 
 
സിനിമയുടെ ഭാഗമായി കാസ്റ്റിങ് കൗച്ചുകള്‍ ഉണ്ടായിട്ടുണ്ടെന്ന് രോഹിണി പറയുന്നു. കാസ്റ്റിങ് കൗച്ച് താന്‍ നേരിട്ടിട്ടുണ്ടെന്നും താരം പറഞ്ഞു. എന്നാല്‍, കാസ്റ്റിങ് കൗച്ച് നടത്തിയവരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ രോഹിണിക്ക് താല്‍പര്യമില്ല. ഇത്രയും കാലം കഴിഞ്ഞ് അവരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ തനിക്ക് താല്‍പര്യമില്ല. എന്നാല്‍, കാസ്റ്റിങ് കൗച്ചിനെ കുറിച്ച് തുറന്നുപറയുകയും മീ ടു ആരോപണം ഉന്നയിക്കുകയും ചെയ്യുന്നവരെ താന്‍ സപ്പോര്‍ട്ട് ചെയ്യുന്നതായും രോഹിണി വ്യക്തമാക്കി. വളരെ ബോള്‍ഡ് ആയാണ് അക്കാലത്ത് കാസ്റ്റിങ് കൗച്ചുകളെ നേരിട്ടതെന്നും രോഹിണി കൂട്ടിച്ചേര്‍ത്തു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article