മകൾക്ക് അവസരം കിട്ടാൻ പ്രമുഖ നടിയുടെ അമ്മ കിടക്ക പങ്കിട്ടു: റീഹാന

നിഹാരിക കെ എസ്
തിങ്കള്‍, 14 ഒക്‌ടോബര്‍ 2024 (11:06 IST)
സിനിമ, സീരിയൽ, മോഡലിങ് മേഖലകളിലെ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് തുറന്നു പറഞ്ഞ നടിയാണ് റീഹാന. തമിഴ് പരമ്പരകളിലെ താരമാണ് റീഹാന. നടി നടത്തിയ തുറന്നു പറച്ചിലുകൾ ഏറെ വിവാദമായിരുന്നു. ചെറുപ്പം മുതലേ തനിയ്ക്ക് ലൈംഗിക അതിക്രമങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് റീഹാന പറയുന്നത്. പന്ത്രണ്ട് വയസ്സുള്ളപ്പോഴാണ് ആദ്യമായി തനിക്ക് മോശം അനുഭവം ഉണ്ടാകുന്നത്. ഒളിച്ചു കളിക്കുന്നതിനിടയിൽ ഒരാൾ തന്റെ ശരീരത്തിൽ തെറ്റായ ഉദ്ദേശത്തോടെ തൊടുകയായിരുന്നു എന്നാണ് റീഹാന ഓർക്കുന്നത്. കൈയ്യിൽ കിട്ടിയത് വെച്ച് അയാളെ തല്ലിയെന്നും റീഹാന തുറന്നു പറഞ്ഞിരുന്നു.
 
സിനിമയിൽ ഇത്തരം അതിക്രമങ്ങൾ കാസ്റ്റിങ് കൗച്ച് എന്ന പേരിലാണ് ഇപ്പോൾ അറിയപ്പെടുന്നത്. അവിടെയും വേണോ വേണ്ടയോ എന്ന തീരുമാനം എടുക്കേണ്ടത് നമ്മളാണെന്നാണ് റീഹാന പ്രുയ്ന്നത്. ചില ആർട്ടിസ്റ്റുകൾ അവരുടെ നിലനിൽപിന് വേണ്ടി ഇത്തരത്തിൽ അഡ്ജസ്റ്റമെന്തിന് തയ്യാറാവുമെന്നും ചിലർ അവസരം വേണ്ട മാനം മതിയെന്ന് കരുതി പിന്മാറുമെന്നും റീഹാന അഭിപ്രായപ്പെടുന്നുണ്ട്.  
 
മകൾക്ക് നല്ല അവസരം കിട്ടാൻ കൂടെ കിടക്കാൻ തയ്യാറായ ഒരു നടിയുടെ അമ്മയെ തനിക്ക് അറിയാമെന്നാണ് റീഹാന വെളിപ്പെടുത്തിയത്. മകൾക്ക് അവസരം നൽകാൻ അമ്മയോട് കൂടെ കിടക്കാൻ ആവശ്യപ്പെടുകയും. മകൾക്ക് നല്ല അവസരം കിട്ടണം എന്ന് പറഞ്ഞ് അമ്മ അതിന് സമ്മതിക്കുകയുമായിരുന്നു എന്നാണ് റീഹാന പറയുന്നത്. പക്ഷെ ആ കുട്ടിക്ക് അവസരം നൽകിയില്ല. അങ്ങനെ അവർ പറ്റിക്കപ്പെടുകയായിരുന്നുവെന്നും നടി പറയുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article