ഇത് മലയാളത്തിലെ പ്രമുഖ നടി; പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ഇങ്ങനെ !

Webdunia
വെള്ളി, 5 ഓഗസ്റ്റ് 2022 (20:47 IST)
സിനിമാ താരങ്ങളുടെ പഴയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുക പതിവാണ്. അങ്ങനെയൊരു ചിത്രമാണ് ഇപ്പോള്‍ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Surabhi Lekshmi (@surabhi_lakshmi)


മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടിയ മലയാളത്തിലെ പ്രമുഖ നടിയുടെ ചിത്രമാണ് ഇത്. മറ്റാരുമല്ല, നടി സുരഭി ലക്ഷ്മിയാണ് ഇത്. താരത്തിന്റെ പത്താം ക്ലാസില്‍ പഠിക്കുമ്പോഴുള്ള ചിത്രമാണ് ഇത്. താരം തന്നെയാണ് ഈ ചിത്രം പങ്കുവെച്ചത്. 'പത്താം ക്ലാസിലെ പത്തരമാറ്റുള്ളൊരു ഓര്‍മ' എന്ന ക്യാപ്ഷനോടെയാണ് സുരഭി ചിത്രം പങ്കുവെച്ചത്. 
 
1986 നവംബര്‍ 16 ന് കോഴിക്കോടാണ് സുരഭിയുടെ ജനനം. താരത്തിനു ഇപ്പോള്‍ 35 വയസ് കഴിഞ്ഞു. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിനു 2016 ല്‍ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് സുരഭി കരസ്ഥമാക്കി. 
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Surabhi Lekshmi (@surabhi_lakshmi)


തിരക്കഥ, പകല്‍ നക്ഷത്രങ്ങള്‍, കഥ തുടരുന്നു, പുതിയ മുഖം, സ്വപ്‌ന സഞ്ചാരി, അയാളും ഞാനും തമ്മില്‍, ബ്ലാക്ക് ബട്ടര്‍ഫ്‌ളൈ, എന്ന് നിന്റെ മൊയ്തീന്‍, കിസ്മത്ത്, തീവണ്ടി, അതിരന്‍, വികൃതി, കുറുപ്പ്, ആറാട്ട് തുടങ്ങിയവയാണ് സുരഭിയുടെ ശ്രദ്ധേയമായ ചിത്രങ്ങള്‍. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article