Padma movie review: 'മലയാളികള്‍ പറയാന്‍ മടിക്കുന്നത്.. രസമായിട്ട് അവതരിപ്പിച്ചിട്ടുണ്ട്'; സിനിമയെക്കുറിച്ച് മാലാ പാര്‍വതി

കെ ആര്‍ അനൂപ്

ശനി, 16 ജൂലൈ 2022 (17:20 IST)
വിവാഹിതരും, വിവാഹിതരാകാന്‍ പോകുന്നവര്‍ക്കും, പാര്‍ട്ട്‌നേഴ്‌സിനും, പ്രേമിക്കുന്നവര്‍ക്കും, പ്രേമിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും, കല്യാണത്തിന് പുറത്ത്, സൈഡ് വലിവ് ഉള്ളവര്‍ക്കും രസിക്കും! കാരണം ഇതൊരു മനശ്ശാസ്ത്രജ്ഞന്റെ കഥയാണെന്ന് മാലാ പാര്‍വതി
 
മാലാ പാര്‍വതിയുടെ വാക്കുകള്‍ 
 
നമ്മുടെ നാട്ടില്‍, നടക്കുന്ന തര്‍ക്കങ്ങളില്‍ മിക്കവാറുമെല്ലാം ആണിന്റെയോ ,പെണ്ണിന്റെയോ വശം പിടിച്ചാണ്. എന്നിട്ട് തല്ലോ തല്ല്.
 
'പത്മ' എന്ന സിനിമയിലെ വിഷയം ആണും പെണ്ണും തന്നെയാണ്. പക്ഷേ വശം പിടിക്കുന്നില്ല. ആണായാലും പെണ്ണായാലും രണ്ടും മനുഷ്യര് തന്നെ, എന്ന് അത് കാട്ടി തരുന്നു.
 
പ്രത്യേകിച്ച് വിവാഹ ബന്ധങ്ങളെ കുറിച്ച് ചര്‍ച്ച തുടങ്ങുന്നത് തന്നെ ആരുടെ ഭാഗത്താ തെറ്റ് എന്ന് അനലൈസ് ചെയ്ത് കൊണ്ടാണ്. എല്ലാവരും സംസാരിക്കും. കൂടുതലും കേട്ട കഥകളെ പറ്റിയാവും!
 
എന്നാല്‍ Anoop Menon  എഴുതി സംവിധാനം ചെയ്ത  ''പത്മ'യ്ക്ക് മറ്റൊരു പേരിടാന്‍ പറ്റുമായിരുന്നെങ്കില്‍.. അത്  'ബന്ധങ്ങളില്‍ സംഭവിക്കുന്നത്, ആണിന് പറയാനുള്ളത്, പെണ്ണിന് പറയാനുള്ളത് ' എന്നാണ്.
 
മലയാളികള്‍ പറയാന്‍ മടിക്കുന്നത്.. രസമായിട്ട് 
അവതരിപ്പിച്ചിട്ടുണ്ട്.
 
Surabhi Lakshmi .. നീ മുത്താണ്.
@Ambi neenasam നിന്നിലെ കലാകാരനോട് ബഹുമാനമാണ് ! പ്രിയപ്പെട്ട  Shanker Ramakrishnan സ്‌നേഹം, ആദരവ്. Mereena Michael നന്നായിട്ടുണ്ട്, സ്‌നേഹം! 
 
എന്നാല്‍  എടുത്ത് പറയേണ്ട പേര്  Dinesh Prabhakar എന്നാണ്. ഒറ്റ സീനില്‍ വന്ന് കിടുക്കി.
സല്യൂട്ട് ദിനേഷ് ! 
 
വിവാഹിതരും, വിവാഹിതരാകാന്‍ പോകുന്നവര്‍ക്കും, പാര്‍ട്ട്‌നേഴ്‌സിനും, പ്രേമിക്കുന്നവര്‍ക്കും, പ്രേമിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും, കല്യാണത്തിന് പുറത്ത്, സൈഡ് വലിവ് ഉള്ളവര്‍ക്കും രസിക്കും! കാരണം ഇതൊരു മനശ്ശാസ്ത്രജ്ഞന്റെ കഥയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍