അനൂപ് മേനോന്‍ സുരഭി ലക്ഷ്മി ചിത്രം പത്മ ആദ്യദിനം തന്നെ കണ്ട്
ട്വല്‍ത്ത് മാന്‍ തിരക്കഥാകൃത്ത് കെ ആര്‍ കൃഷ്ണകുമാര്‍. സിനിമയെക്കുറിച്ച് നല്ല അഭിപ്രായമാണ് അദ്ദേഹത്തിന് പറയാനുള്ളത്.
' നമ്മളെപ്പോഴാണ് നമ്മളോട് തെറ്റ് ചെയ്ത ഒരാളുടെ ഭാഗത്ത് ന്യായം കണ്ടെത്താന്‍ ശ്രമിക്കുന്നത്. അത്രമേല്‍ ഇഷ്ടമുള്ളപ്പോഴാണ്. അത്തരമൊരു ഇഷ്ടത്തിന്റെ ആഴം തേടിയുള്ള യാത്രയാണ് അനൂപ് മേനോന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത പദ്മ. ഒരു ഇളങ്കാറ്റ് പോലെ നമ്മെ തഴുകി പോകുന്ന സുന്ദരമായ സിനിമ. നഗരത്തിന്റെ ചായക്കൂട്ടുകളില്‍ സ്വയം നഷ്ടപ്പെട്ടു പോയ നാട്ടുമ്പുറത്തുകാരി പദ്മയായി സുരഭി ലക്ഷ്മിയും ഭര്‍ത്താവ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് രവിശങ്കറായി അനൂപ് മേനോനും മനോഹരമായി അഭിനയിച്ചിരിക്കുന്നു. എടുത്തു പറയണ്ട മറ്റൊരു കാര്യം ചിത്രത്തിലെ നല്ല ഗാനങ്ങളാണ്.' ട്വല്‍ത്ത് മാന്‍ തിരക്കഥാകൃത്ത് കുറിച്ചു.