നിങ്ങളാണ് ബലം, നിങ്ങളില്‍ തന്നെയാണ് പ്രതീക്ഷയും! കേരളത്തിലും അറബിനാട്ടിലുമുള്ള തിയേറ്ററുകളിലേക്ക് 'കുറി', വിഷ്ണു ഉണ്ണികൃഷ്ണന്റെ പ്രഖ്യാപനം

കെ ആര്‍ അനൂപ്

തിങ്കള്‍, 18 ജൂലൈ 2022 (14:30 IST)
ജൂലൈ 8-ന് റിലീസ് പ്രഖ്യാപിച്ച കുറിയുടെ റിലീസ് ചില സാങ്കേതിക കാരണങ്ങളാല്‍ തല്‍ക്കാലത്തേക്ക് മാറ്റുകയാണെന്ന് വിഷ്ണു ഉണ്ണികൃഷ്ണന്‍ നേരത്തെ അറിയിച്ചിരുന്നു. ഇപ്പോഴിതാ പുതിയ പ്രദര്‍ശനതീയതി താരം പ്രഖ്യാപിച്ചു.കേരളത്തിലും അറബിനാട്ടിലുമുള്ള തിയേറ്ററുകളില്‍ ചിത്രം ജൂലൈ 22 മുതല്‍ റിലീസിന് എത്തുമെന്ന് നടന്‍.
 
'സ്‌നേഹത്തിനും, കരുതലിനും, കാത്തിരിപ്പിനും ഹൃദയാന്തരസ്പര്‍ശിയായ നന്ദി.. 'കേരളത്തിലും അറബിനാട്ടിലുമുള്ള തീയേറ്ററുകളില്‍ ഈ കുറി ജൂലൈ 22 മുതല്‍ ആഞ്ഞടിക്കും!' കാറും കോളും അകറ്റി പ്രത്യാശയുടെ പൊന്‍കിരണം വീശുന്ന പ്രകൃതിയോടൊപ്പം നിങ്ങളോരോരുത്തരും കൂടെയുണ്ടാകണം.. നിങ്ങളാണ് ബലം, നിങ്ങളില്‍ തന്നെയാണ് പ്രതീക്ഷയും'- വിഷ്ണു ഉണ്ണികൃഷ്ണന്‍ കുറിച്ചു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍