അഭിനയത്തിന് പുറമേ ബിസിനസ് രംഗത്തും സജീവമാകുകയാണ് നടി നമിത പ്രമോദ്. നേരത്തെ ഹോട്ടല്‍ ബിസിനസ് താരം തുടങ്ങിയിരുന്നു. ഇപ്പോഴിതാ വസ്ത്ര വ്യാപാര സംരംഭത്തിലേക്ക് ചുവടുവെച്ചിരിക്കുകയാണ് നമിത.
നമിതയുടെ പുതിയ വസ്ത്ര ബ്രാന്‍ഡിന്റെ ഉദ്ഘാടനത്തിന് നിരവധി ആളുകളാണ് എത്തിയത്. സിനിമ മേഖലയിലുള്ള സുഹൃത്തുക്കളും പങ്കെടുത്തു.നാദിര്‍ഷ, സൗബിന്, സാനിയ ഇയ്യപ്പന്‍, ജീവ, അപര്‍ണ തോമസ് തുടങ്ങിയ താരങ്ങള്‍ നടിയുടെ ക്ഷണം ലഭിച്ചതിനെ തുടര്‍ന്ന് ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.
ഇന്നലെ വൈകുന്നേരം 4 മണിക്ക് ആയിരുന്നു പുതിയ സംരംഭത്തിന്റെ ഉദ്ഘാടനം നടന്നത്.