ഈ നടിയെ മനസ്സിലായോ? ഞെട്ടി ആരാധകര്‍

Webdunia
ബുധന്‍, 5 ഒക്‌ടോബര്‍ 2022 (14:59 IST)
ഹോട്ട് ലുക്കില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ഈ നടിയെ മനസ്സിലായോ? മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടി ദിവ്യ പ്രഭയാണ് ഇത്. താരത്തിന്റെ പുതിയ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Divyaprabha (@divya_prabha__)

മുടി മുറിച്ച് അതീവ ഗ്ലാമറസ് ലുക്കിലാണ് പുതിയ ചിത്രത്തില്‍ താരത്തെ കാണുന്നത്. ജീന്‍സും ഷര്‍ട്ടുമാണ് താരത്തിന്റെ വേഷം. 
 
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മലയാളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ദിവ്യ പ്രഭ.
 
1991 മേയ് 18 നാണ് ദിവ്യ പ്രഭയുടെ ജനനം. താരത്തിനു ഇപ്പോള്‍ 31 വയസ്സാണ് പ്രായം.
 
സോഷ്യല്‍ മീഡിയയിലും തൃശൂര്‍ക്കാരിയായ ദിവ്യ സജീവ സാന്നിധ്യമാണ്. തന്റെ പുതിയ ചിത്രങ്ങള്‍ ആരാധകര്‍ക്കായി താരം പങ്കുവെയ്ക്കാറുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Divyaprabha (@divya_prabha__)

ജോഷി സംവിധാനം ചെയ്ത ലോക്പാല്‍ എന്ന ചിത്രത്തിലൂടെ 2013 ലാണ് വെള്ളിത്തിരയില്‍ അരങ്ങേറിയത്. കെ.കെ.രാജീവ് സംവിധാനം ചെയ്ത അമ്മ മാനസം എന്ന പരമ്പരയില്‍ അഭിനയിച്ചു.
 
ഇതിഹാസ, വേട്ട, ടേക്ക് ഓഫ്, കമ്മാരസംഭവം, തമാശ, പ്രതി പൂവന്‍കോഴി, നിഴല്‍, മാലിക് എന്നിവയാണ് ദിവ്യയുടെ പ്രധാന സിനിമകള്‍.
 
 
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article