ദിലീപ് ഡിലീറ്റ് ചെയ്ത ചാറ്റുകളില്‍ രണ്ട് പ്രമുഖ നടിമാര്‍ ! നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം ഇവരിലേക്കും, വന്‍ ട്വിസ്റ്റ്

Webdunia
ചൊവ്വ, 22 മാര്‍ച്ച് 2022 (08:55 IST)
നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം ദിലീപിന്റെ മുന്‍ നായികയിലേക്ക്. ദിലീപിന്റെ അടുത്ത സുഹൃത്തായ സിനിമാ നടിയെ ഉടനെ ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഇതോടൊപ്പം കേസില്‍ സീരിയല്‍ താരമായ പ്രവാസി സംരംഭകയുടെ പങ്കും അന്വേഷിക്കും. കേസില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ നടിമാര്‍ ഇടപെട്ടതായാണ് സൂചന.
 
നിലവില്‍ ദുബായില്‍ സ്ഥിര താമസമാക്കിയ നടി ഇപ്പോള്‍ ഇടവേളയ്ക്ക് ശേഷം സിനിമയില്‍ തിരിച്ചു വരാനൊരുങ്ങുകയാണ്. ഉടനെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടി കേരളത്തിലുണ്ട്. ദിലീപിന്റെ ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ ഇവയില്‍ പ്രധാനമായും 12 പേരുടെ ചാറ്റുകളാണ് ദിലീപ് മായച്ചു കളഞ്ഞത്. ഇവയില്‍ ദിലീപിന്റെ മുന്‍ നായികയുടേതും സീരിയല്‍ നടിയായ സംരംഭകയുടേയും ചാറ്റുകളാണ് സംശയാസ്പദമായി കണ്ടെത്തിയിരിക്കുന്നത്.
 
സ്വകാര്യ സംഭാഷണങ്ങള്‍ക്ക് പുറമെ ഈ രണ്ടു നടിമാരുമായും ദിലീപ് നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വിവരങ്ങളും സംസാരിച്ചിരുന്നെന്നാണ് അന്വേഷണ സംഘം അനുമാനിക്കുന്നത്. ദിലീപിന്റെ നിര്‍ദ്ദേശ പ്രകാരം ഈ ചാറ്റുകള്‍ നശിപ്പിച്ചെന്ന് സൈബര്‍ വിദഗ്ധന്‍ സായ് ശങ്കര്‍ പൊലീസിന് നല്‍കിയ പ്രാഥമിക മൊഴിയിലുണ്ട്.
 
ദിലീപിന്റെ ഫോണില്‍ നിന്ന് 12 ചാറ്റുകള്‍ നീക്കിയിട്ടുണ്ട് എന്ന് അന്വേഷണ സംഘം ആരോപിച്ചിരുന്നു. ഇത് ആരുമായിട്ടുള്ളതാണെന്ന് പരിശോധിച്ച് വന്നപ്പോഴാണ് നടിമാരിലേക്ക് എത്തിയത്. നടി ആക്രമിക്കപ്പെട്ട കേസിന്റെ വിവരങ്ങള്‍ ദിലീപ് ഈ നടിമാരുമായി സംസാരിച്ചിരുന്നോ എന്ന് പരിശോധിച്ച് വരികയാണ് അന്വേഷണ സംഘം.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article