'ബി ഗ്രേഡ് പടത്തിന്റെ സീന്‍ പോലുണ്ട്'; ഫോട്ടോയ്ക്ക് മോശം കമന്റ് ഇട്ടയാള്‍ക്ക് ചുട്ടമറുപടിയുമായി നടി ആര്യ

കെ ആര്‍ അനൂപ്

തിങ്കള്‍, 4 സെപ്‌റ്റംബര്‍ 2023 (09:12 IST)
നടി ആര്യ ബാബു ഓണക്കാലത്ത് പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വളരെ വേഗത്തില്‍ വൈറലായി മാറിയിരുന്നു. പരമ്പരാഗത കേരള ശൈലിയില്‍ കസവ് സാരിയുടുത്താണ് താരത്തെ കാണാനായത്. നിരന്തരം സൈബര്‍ ആക്രമണം നേരിടുന്ന നടിക്കെതിരെ ഇത്തവണയും മോശം കമന്റുകളുമായി ആളുകള്‍ എത്തി. 
 
ചില മോശം കമന്റുകള്‍ക്ക് മറുപടി നല്‍കാന്‍ ആര്യ തന്നെ തയ്യാറായി. നടിയുടെ ഫോട്ടോഷൂട്ടിനെ ബിഗ്രേഡ് സിനിമകളോട് ഉപമിച്ച് ഒരാള്‍ രംഗത്ത്.മിക്ക ഇന്‍സ്റ്റഗ്രാം സെലിബ്രിറ്റികളുടേയും ഓണം പോസ്റ്റ് ബി ഗ്രേഡ് പടത്തിന്റെ സീന്‍ പോലുണ്ട്. ആശംസകളല്ല, വൃത്തികേട് എന്നായിരുന്നു അയാള്‍ കുറിച്ചത്.ആളോട് നടി പറഞ്ഞത് ഇങ്ങനെയാണ്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Arya Babu (@arya.badai)

ഒരു ഫ്രെയിമിലെ സൗന്ദര്യം അത് കാണുന്ന ആളുടെ കണ്ണിലാണുള്ളത്. അത് നിങ്ങളുടേയും നിങ്ങളുടെ കാഴ്ചപ്പാടിനേയും ആശ്രയിച്ചിരിക്കും. ഹാപ്പി ഓണം എന്നായിരുന്നു ആ കമന്റിന് ആര്യ നല്‍കിയ മറുപടി.ആ ബ്ലൗസ് തിരിച്ചാണിട്ടിരുന്നതെങ്കില്‍ തകര്‍ത്തേനെ എന്ന് കമന്റ് ചെയ്ത ആള്‍ക്കും ആര്യ മറുപടി നല്‍കി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Arya Babu (@arya.badai)

ഒട്ടും മടിക്കണ്ട. താന്‍ ധൈര്യമായിട്ട് ഇട്ടു നടന്നോ. ആരും നിന്നെ ജഡ്ജ് ചെയ്യാന്‍ പോകുന്നില്ല. അത് നിങ്ങളുടെ ചോയ്സ് ആണെന്നായിരുന്നു എന്നായിരുന്നു ആര്യ അയാള്‍ക്ക് മറുപടിയായി എഴുതി. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Arya Babu (@arya.badai)

 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍