അഫ്ഗാന്‍ ക്രിക്കറ്റ് താരവുമായി എന്റെ വിവാഹനിശ്ചയം നടക്കാനിരിക്കുകയാണ്, ഞങ്ങളുടെ ബന്ധം തന്നെ ഉപേക്ഷിക്കണോ എന്ന ആലോചനയിലാണ് ഇപ്പോള്‍: അര്‍ഷി ഖാന്‍

തിങ്കള്‍, 23 ഓഗസ്റ്റ് 2021 (14:27 IST)
അഫ്ഗാനിസ്ഥാന്‍ ഭരണം താലിബാന്‍ പിടിച്ചെടുത്തതില്‍ ലക്ഷകണത്തിനു ജനങ്ങള്‍ അസ്വസ്ഥരാണ്. സമാന തരത്തിലുള്ള ചിന്തയിലൂടെ കടന്നുപോകുകയാണ് ടെലിവിഷന്‍ നടിയും മോഡലുമായ അര്‍ഷി ഖാന്‍. അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീമിലെ ഒരു താരത്തെ താന്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും എന്നാല്‍ ഇപ്പോഴത്തെ അവസ്ഥയില്‍ ആ ബന്ധം തന്നെ ഉപേക്ഷിക്കണോ എന്ന പേടിയാണ് തനിക്കും കുടുംബത്തിനും ഉള്ളതെന്നും അര്‍ഷി ഖാന്‍ പറഞ്ഞു. എന്നാല്‍, ഏത് താരത്തെയാണ് താന്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതെന്ന് അര്‍ഷി ഖാന്‍ വെളിപ്പെടുത്തിയില്ല. 
 
'അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീമിലെ ഒരു താരവുമായി എന്റെ വിവാഹനിശ്ചയം നടക്കേണ്ടതാണ്. ഒക്ടോബറില്‍ നിശ്ചയം നടത്താനായിരുന്നു തീരുമാനം. എന്റെ പിതാവാണ് വരനായി ആ ക്രിക്കറ്റ് താരത്തെ തിരഞ്ഞെടുത്തത്. എന്നാല്‍, അഫ്ഗാനിസ്ഥാന്‍ ഭരണം താലിബാന്‍ പിടിച്ചെടുത്തതോടെ ഞങ്ങള്‍ നിരാശയിലാണ്. ഈ വിവാഹബന്ധം തന്നെ ഉപേക്ഷിക്കേണ്ടി വരുമോ എന്നാണ് ഞങ്ങള്‍ ഇപ്പോള്‍ ആലോചിക്കുന്നത്. ഇന്ത്യയില്‍ നിന്ന് തന്നെ മറ്റൊരു വരനെ എനിക്കായി കണ്ടെത്തേണ്ടിവരും. എനിക്ക് അഫ്ഗാനില്‍ കുടുംബവേരുകള്‍ ഉണ്ട്. പക്ഷേ, നാലാം വയസ്സിലാണ് എന്റെ കുടുംബം ഇന്ത്യയിലേക്ക് കുടിയേറിയത്,' അര്‍ഷി ഖാന്‍ പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍